കോണ്‍ട്രാക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികൾ പോലീസ് വലയിലായതായി സൂചന

പരിയാരം: കോണ്‍ട്രാക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികൾ പോലീസ് വലയിലായതായി സൂചന. കഴിഞ്ഞ ദിവസം പരിയാരം പോലീസ് വെട്ടേറ്റ സുരേഷ് ബാബുവിൻ്റെയും ഭാര്യയുടെയും മൊഴിയെടുത്തിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിൻ്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. എസ് ഐ ടി.പി.ശ്രീജിത്ത്, ഗ്രേഡ് എസ് ഐ രത്നാകരൻ എന്നിവരുടെ  നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.  പ്രതികള്‍ സഞ്ചരിച്ച പ്രദേശത്തെ സി സി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.  പ്രതികള്‍ നേരത്തെതന്നെ വ്യക്തിപരമായ ചില പ്രശ്‌നങ്ങളുടെ പേരില്‍ സുരേഷ്ബാബുവിനെ ഭീഷണിപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.  ഞായറാഴ്ച്ച രാത്രി ഒൻപതോടെയാണ്  അതിയടത്തെ എഞ്ചിനീയറും കരാറുകാരനുമായ പി.വി.സുരേഷ്ബാബുവിന്(52) വെട്ടേറ്റത്.  ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: