റിലീഫ് പ്രവർത്തനം ശക്തിപ്പെടുത്തുക

കണ്ണൂർ : പാവപ്പെട്ടവരെ സഹായിക്കുന്നതിന് മുസ്ലിം ലീഗിന്റെ ശാഖാ തലത്തിൽ പ്രവർത്തിച്ചുവരുന്ന ശിഹാബ് തങ്ങൾ റിലീഫ് സെൽ മുഖേന റമളാനിനോടനുബന്ധി ച്ച് കോവിഡ് മഹാമാരിയുടെ വ്യാപന സാഹചര്യത്തിൽ ഫലപ്രദമായ റിലീഫ് പ്രവർത്തനം ശാഖാ തലത്തിൽ നടത്തുവാനും ഏപ്രിൽ 23 വെള്ളിയാഴ്ച സി.എച്ച് സെന്റർ ദിനമായി ആചരിക്കുവാനും അന്നേദിവസം ഫണ്ട് ശേഖരിച്ച് മണ്ഡലം കമ്മിറ്റിക്ക് കൈമാറേണ്ടതാണെന്നും എല്ലാ ശാഖാ കമ്മിറ്റികളോടും കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് യോഗം അഭ്യർത്ഥിച്ചു. മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് വട്ടപ്പൊയിൽ അധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി കെ പി താഹിർ ഉദ്ഘാടനം ചെയ്തു മണ്ഡലം ജനറൽ സെക്രട്ടറി സി.സമീർ ട്രഷറർ പി സി അഹമ്മദകുട്ടി, സി എറമുള്ളാൻ, പിസി അമീനുള്ള,കെ സൈനുദ്ദീൻ,പി കെ റിയാസ്, അൽതാഫ് മാങ്ങാടൻ,പി മുഹമ്മദലി,മഹ്മൂദ് വാരം സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: