അഴിയൂരിൽ കോവിഡ് രോഗികൾ വർദ്ധിക്കുന്നു നിയന്ത്രണങ്ങൾ കടുപ്പിച്ച് പഞ്ചായത്ത്

 അഴിയൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ്-19 രണ്ടാം തരംഗത്തിൽ 112 കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ അടിയന്തര പഞ്ചായത്ത് ആർ.ആർ.ടി യോഗം ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിനെ സഹായിക്കുന്നതിന് വേണ്ടി  വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത ആർ.ആർ.ടി അംഗങ്ങൾക്ക് പരിശീലനം നൽകി. വാർഡ് തലത്തിൽ 10 സന്നദ്ധപ്രവർത്തകരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതാണ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാസ്‌ക്ക് മസ്റ്റാണ് ക്യാമ്പയിൻ വാർഡ് തലത്തിൽ സംഘടിപ്പിക്കുന്നതാണ്. എഫ്.എൽ.ടി.സി ബനാത്ത് മദ്രസയിൽ ആരംഭിക്കുന്നതാണ്. പഞ്ചായത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർ കോവിഡ് ലക്ഷണം ഉള്ളവർ വന്നാൽ അവരുടെ വിവരങ്ങൾ എഫ്.എച്ച്.സിയെ അറിയിക്കേണ്ടതാണ്. പഞ്ചായത്തിന് അകത്തു നടക്കുന്ന മുഴുവൻ പരിപാടികളും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. കടകൾ രാത്രി 9 മണി വരെയും ഞായറാഴ്ചകളിൽ അവശ്യ സർവീസുള്ള കടകൾ മാത്രം രാത്രി 7 മണി വരെയും, എല്ലാ ബാങ്കുകളും രണ്ടു മണി വരെ മാത്രമാണ് പ്രവർത്തിക്ക്കാൻ പാടുള്ളു .കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ കടകൾ രണ്ടുദിവസത്തേക്ക് ഉടൻ അടപിക്കുന്നതാണ്. ഇതിനായി വ്യപാരി പ്രതിനിധികളുടെ  യോഗം വിളിച്ചു ചേർക്കുന്നതാണ് . ഇതരസംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക അവബൊധനം  നടത്തുന്നതാണ്. ആന്റിജൻ ടെസ്റ്റ് വർദ്ധിപ്പിക്കുവാൻ യോഗം ജില്ലാ ഭരണകൂടത്തോട് അഭ്യർത്ഥിച്ചു. രാത്രികാല കർഫ്യൂ ഉള്ളതിനാൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് എതിരെയും, പരിപാടികൾ ജാഗ്രത സൈറ്റിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് എതിരെയും കേസ് എടുക്കുന്നതാണ്. വാർഡുകളിൽ രാത്രികാല അടിയന്തര സാഹചര്യത്തിന് ഒരു വാഹനത്തിന് പാസ് നൽകുന്നതാണ്. വാർഡുകളിൽ ഹോമിയോ പ്രതിരോധ മരുന്നു വിതരണം ചെയ്യുന്നതാണ്. ടെസ്റ്റ് റിസൾട്ട് വേഗത്തിൽ ലഭ്യമാക്കുവാൻ നടപടികൾ സ്വീകരിക്കുന്നതാണ്. പോസിറ്റീവ് രോഗികൾക്ക് സഞ്ചരിക്കുവാനുള്ള വാഹനസൗകര്യം വാടകക്ക് ഏർപ്പാടാക്കുന്നതാണ്. ഇത്‌  സംബന്ധിച്ച  ലഗു ലേക തയ്യാറാക്കി  വീടുകളിൽ  എത്തിക്കുന്നതാണ് യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷതവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, മെഡിക്കൽ ഓഫീസർ ഡോക്ടർ അബ്ദുൾ നസീർ, ചോമ്പാൽ എസ്ഐ വിശ്വനാഥൻ നമ്പ്യാർ, സെക്ടറൽ ഓഫീസർമാരായ കെ.പി.സുഷമ, കെ.ഷിംന, വില്ലേജ് ഓഫീസർ കെ പ്രമോദ്, ഹെൽത്ത് ഇൻസ്പെക്ടർ  എൻ
ടി.പ്രദീപൻ വാർഡിൽ നിന്ന് തെരഞ്ഞെടുത്ത ആർ.ആർ.ടി അംഗങ്ങൾ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: