ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 21

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് ഈസ്റ്റർ.. കുരിശു മരണം സംഭവിച്ച യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നെല്പിനെ അനുസ്മരിക്കുന്ന ദിവസം…

World creativity and innovation day… ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 2018 മുതൽ ആചരിക്കുന്നു.. പുത്തൻ ആശയങ്ങളുമായി നല്ലൊരു ലോകം കെട്ടിപടുക്കുന്നതിനു വേണ്ടി….

National Civil service day.. ഇന്ത്യൻ സിവിൽ സർവീസിലെ ജീവനക്കാർക്ക് തങ്ങളെ, ജന നന്മയ്ക്കു വേണ്ടി വീണ്ടും സമർപ്പിക്കുന്ന ദിവസം…

Tuna rights day.. ചൂര മത്സ്യത്തിന്റെ സംരക്ഷണത്തിനു വേണ്ടി ആചരിക്കുന്നു…

Big Word day (USA)… കഠിന്യമേറിയ വാക്കുകൾ ഉപയോഗിച്ചു കൊണ്ട് മറ്റുള്ളവരിൽ മതിപ്പു ഉളവാക്കുവാൻ ഉള്ള ദിനം…

Thank you Libraries day ..

ലോക സോക്രട്ടിസ് ദിനം..

753 BC – റോമാ നഗരം സ്ഥാപിതമായി..

1526- ഒന്നാം പാനിപ്പത്ത് യുദ്ധം – ബാബർ, സുൽത്താൻ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി.. മുഗൾ രാജ്യം സ്ഥാപിതമായി..

1654- ഇംഗ്ളണ്ടും സ്വീഡനും വ്യാപാര കരാറിൽ ഒപ്പുവെച്ചു…

1789- ജോൺ ആഡംസ്, അമേരിക്കയുടെ പ്രഥമ വൈസ് പ്രഡിഡന്റ് ആയി ചുമതലയേറ്റു.. 9 ദിവസത്തിനു ശേഷം ആണ് പ്രസിഡന്റ് ചുമതലയേറ്റത്…

1820- ഡാനിഷ് ശാസ്ത്രജ്ഞനായ ഹാൻസ് ക്രിസ്ത്യൻ ഓർസ്റ്റഡ്, ഇലക്ട്രോ മാഗ്നെറ്റിസം കണ്ടു പിടിച്ചു..

1829- സ്വാതി തിരുനാൾ തിരുവിതാംകൂർ രാജാവായി…

1930- ഉളിയത്ത് കടവിലെ ഉപ്പ് സത്യാഗ്രഹത്തിന് കെ. കേളപ്പന്റെ നേതൃത്വത്തിലുള്ള സമര ഭടന്മാർ പയ്യന്നൂരിലെത്തി …

1944- ഫ്രാൻസിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു..

1960- ബ്രസീലിന്റെ തലസ്ഥാനം റിയോഡി ജനറോയിൽ നിന്ന് ബ്രസീലിയയിലേക്ക് മാറ്റി..

1967- ഗ്രീസിൽ സൈനിക അട്ടിമറി.. കേണൽ ജോർജ് പാപഡോവൽ അധികാരം പിടിച്ചു.. രാജാവിന്റെ അപേക്ഷ പ്രകാരം കൊണ്സ്റ്റാന്റിനോസ് കൊള്ളിയസിനെ പ്രധാനമന്ത്രിയാക്കി…

1976- സ്വൈൻ ഫ്ലൂ വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുവാൻ അനുമതി ലഭിച്ചു..

1977- സിയ ഉർ റഹ്മാൻ, ബംഗ്ലാദേശ് പ്രധാനമന്ത്രിയായി നിയമിതനായി..

1989- കൂടുതൽ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി ചൈനയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ടിയാൻ മെൻ ചത്വരത്തിൽ പ്രക്ഷോഭം ആരംഭിച്ചു…

1994… ജ.സുജാത വി മനോഹർ കേരള ഹൈക്കോടതിയിലെ പ്രഥമ വനിതാ ചീഫ് ജസ്റ്റിസായി….

1997- ഇന്ദർ കുമാർ ഗുജ്റാൾ ഇന്ത്യൻ പ്രധാനമന്തിയായി സ്ഥാനമേറ്റു..

2018- കത്വ സംഭവം – പോക്സോ നിയമം ഉടച്ചു വാർത്ത് കേന്ദ്രം ഓർഡിനൻസ് ഇറക്കി..

ജനനം

1838- നാറ്റ് തോംപ്സൻ- ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി പുറത്തായ കളിക്കാരൻ…

1849- ഓസ്കാർ ഹെർട്വിഗ്- അണ്ഡ-ബീജ സങ്കലനം കണ്ടുപിടിച്ച ഭ്രൂണ ശാസ്ത്രഞൻ..

1864- മാക്സ് വെബർ – സാമൂഹ്യ ശാസ്ത്രത്തിന്റെ സ്ഥാപകരിൽ ഒരാൾ.

1879- രാഡൻ അഡ്‌ജങ്‌ കാർറ്റിനി.. ഇന്തോനേഷ്യൻ ദേശീയ വീര വനിത… വനിതകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസത്തിനും ക്ഷേമത്തിനായി പ്രവർത്തിച്ച വനിത…

1924- പി.ഭാസ്കരൻ – മലയാളത്തിലെ ബഹുമുഖ പ്രതിഭയായ ഭാസ്കരൻ മാഷ്. കവി, സിനിമ, നാടകം, പത്രപ്രവർത്തനം, രാഷ്ട്രീയം മേഖലകളിൽ സ്വന്തം വ്യക്തിത്വം ചാർത്തിയ വ്യക്തി…

1926- എലിസബത്ത് II രാജ്ഞി – ബ്രിട്ടീഷ് രാജ്ഞി (1952-)

1945- എസ്.വെങ്കട്ടരാഘവൻ – മുൻ ക്രിക്കറ്റ് താരം.. പ്രശസ്ത സ്പിന്നർ .. വിരമിച്ച ശേഷം അമ്പയർ .. പദ്മശ്രീ ജേതാവ്

1952- എം.കെ. രാഘവൻ – നിലവിൽ കോഴിക്കോട് നിന്നുള്ള ലോക്സഭാംഗം..

1971- ചേതൻ ഭഗത്ത് . ഇന്ത്യക്കാരനായ പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ്.. നിരവധി കൃതികൾ

ചരമം

1799- രാജാ കേശവദാസ്- തിരുവിതാംകൂർ ദിവാൻ, വലിയ ദിവാൻജി എന്നറിയപ്പെടുന്നു. സി.വി. രാമൻ പിള്ളയുടെ ചരിത്രാഖ്യായിക മാർത്താണ്ഡ വർമ്മ ഇദ്ദേഹത്തെ കേന്ദ്രികരിച്ചാണ്.. ആലപ്പുഴ തുറമുഖം, എം.സി റോഡ്, ചാല കമ്പോളം എന്നിവ ഇദ്ദേഹത്തിന്റെ ഭരണ സമയത്തു നിർമിക്കപെട്ടവയാണ്…

1870- എഡ്വിൻ എസ്. പോർട്ടർ – അമേരിക്കൻ ഡയറക്ടർ… ആധുനിക സിനിമ എഡിറ്റിങ്ങിന്റെ പിതാവ്..

1871.. ജോൺ ലോ.. സ്കോട്ടിഷ് സാമ്പത്തിക വിദഗ്ധൻ.. വിലകളെ സംബന്ധിച്ച ശോഷണ സിദ്ധാന്തവും റിയൽ ബിൽ തത്വവും അവതരിപ്പിച്ച വ്യക്തി..

1910… മാർക്ക് ട്വയിൻ – യഥാർഥ പേര് സാമുവൽ ലങ്ഹോം ക്ലമൻസ് – Adventures of Tom Sawyer & Adventures of Huckle berry fin എന്നീ കൃതികളുടെ സൃഷ്ടാവ്…

1938- മുഹമ്മദ് ഇക്ബാൽ – സാരെ ജഹാം സെ അച്ഛാ. എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനത്തിന്റെ സൃഷ്ടാവ്… വിധി വൈപരീത്യം കാരണം അവസാനം, കനത്ത പാക്കിസ്ഥാൻ പക്ഷവാദിയായി മാറി… പാകിസ്ഥാന്റെ ആത്മീയ പിതാവ് എന്നും അറിയപ്പെടുന്നു..

1946- ജോൺ മെയ്‌നർഡ് കെയ്‌ൻസ് – ഇംഗ്ലീഷ് സാമ്പത്തിക വിദഗ്ദ്ധൻ… കെയ്‌നേഷ്യൻ സാമ്പത്തികശാസ്ത്ര തത്വത്തിന്റെ ഉപജ്ഞാതാവ്…

1964- ഭാരതിദാസൻ – ശെരിക്കും ഉള്ള പേര് കനക സുബ്ബുരത്തിനം എന്നാണ്.. ഇരുപതാം നൂറ്റാണ്ടിലെ തമിഴ് കവികളിൽ സുബ്രഹ്മണ്യ ഭാരതിയുടെ തൊട്ട് താഴെ നിൽക്കുന്ന വ്യക്തി.. പുരട്ചി കവി എന്നറിയപ്പെടുന്നു..

1965- എഡ്വാർഡ് വിക്ടർ ആപ്പിൾട്ടൻ – ഇംഗ്ലീഷ് പ്രകൃതിശാസ്ത്രഞൻ, റേഡിയോ ഫിസിക്സിൽ ആഗ്രഗാമി… അയണ മണ്ഡലത്തിന്റെ (ionosphere) അസ്തിത്വത്തെ കുറിച്ചുള്ള പഠനത്തിന് 1947ൽ നൊബേൽ സമ്മാനം ലഭിച്ചു..

1980- അലക്സാണ്ടർ ഇവനോവിച്ച് ഒപാരിൻ- റഷ്യൻ ജീവരസതന്ത്രഞ്ജൻ.. ജീവന്റെ ആരംഭത്തെക്കുറിച്ചും, ദീപനരസ (enzyme) ത്തെക്കുറിച്ചുമുള്ള പഠനത്തിൽ അഗ്രഗണ്യൻ…

2006 – ടി.കെ. രാമകൃഷ്ണൻ – കേരളത്തിലെ മുൻ ആഭ്യന്തര- സഹകരണ വകുപ്പ് മന്ത്രി – സാഹിത്യകാരൻ കൂടിയായിരുന്നു..

2010- ജുവാൻ.അന്റോണിയോ സമരാഞ്ച്- അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മുൻ പ്രസിഡന്റ്..

2013 – ശകുന്തളാദേവി.. മനുഷ്യ കമ്പ്യൂട്ടർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഗണിത ശാസത്രജ്ഞ..

2015- ജെ.ബി. പട്നായ്ക്- മുൻ ഒഡീഷ മുഖ്യമന്ത്രി.. മുൻ കേന്ദ്ര മന്ത്രി.. മുൻ ആസാം ഗവർണർ..

2018- നബി റ്റാജിമാ- ജാപ്പനീസ്‌ പൗരൻ.. പത്തൊൻപതാം നൂറ്റാണ്ടിൽ ജനിച്ച്‌, ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ ജീവിച്ചിരുന്ന ലോകത്തിലെ അവസാന മനുഷ്യൻ… 117 വയസ്സായിരുന്നു..

(സംശോധകൻ.. കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: