സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് ചിത്രലേഖ സമരം അവസാനിപ്പിച്ചു.

സി.പി.എമ്മിന്റെ ജാതിവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെ ശ്രദ്ധേയരായ ദളിത് ഓട്ടോ ഡ്രൈവർ
ചിത്രലേഖയ്ക്ക് യു.ഡി.എഫ് സർക്കാർ അനുവദിച്ച ഭൂമി
തിരിച്ചെടുക്കാനുള്ള പിണറായി സർക്കാരിന്റെ
ഉത്തരവിനെ ബഹുമാനപ്പെട്ട കേരള ഹൈക്കോടി സ്റ്റേ ചെയ്തു.
കോൺഗ്രസ് നേതാക്കളുടെ  നിർദ്ദേശപ്രകാരം
ചിത്രലേഖയ്ക്ക് വേണ്ടി കെ.പി.സി.സി വൈസ് പ്രസിഡന്റ്  അഡ്വ. ലാലി വിൻസെന്റ് സമർപ്പിച്ച
ഹരജിയിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. ഇന്നലെ (20 – 4 – 2018) രാവിലെ മുതൽ ചിത്രലേഖയുടെ സമരത്തിന് ഐക്യദാർഢ്യവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണന്റെയും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രജനി രമാനന്ദിന്റെയും നേതൃത്വത്തിൽ മഹിളാ നേതാക്കൾ ഉപവസിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെയും കെ.എം ഷാജി എം.എൽ.എയുടെയും അഭ്യർത്ഥന പ്രകാരം ചിത്രലേഖ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു.

ഹൈക്കോടതി വിധി സർക്കാറിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടി

സതീശൻ പാച്ചേനി

ചിത്രലേഖക്ക് ഭൂമി അനുവദിച്ചത് റദ്ദ് ചെയ്ത പിണറായി സർക്കാറിന്റെ നീതിക്ക് നിരക്കാത്ത നടപടി ബഹുമാനപ്പെട്ട ഹൈക്കോടതി സ്റ്റേ ചെയ്തത് സർക്കാറിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണ്.
മനുഷ്യത്വരഹിതവും ധാർമ്മികതയില്ലാത്തതുമായ നടപടി ഒരു ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. ജീവിക്കാൻ പോലും മാർഗ്ഗമില്ലാത്ത ഒരു ദളിത് വനിതയോട് സർക്കാറും സി.പി.എമ്മും കാണിക്കുന്ന ക്രൂരമായ പീഢനങ്ങൾക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി ചിത്രലേഖ യോടൊപ്പമുണ്ട്. ചിത്രലേഖയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് കോൺഗ്രസ് എല്ലാ പിന്തുണയും നല്കുമെന്നും സമരപന്തലിൽ വച്ച് മാധ്യമ പ്രവർത്തകരോട് സതീശൻ പാച്ചേനി പറഞ്ഞു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: