വിശ്വാസ വഞ്ചനക്ക് കേസ്

കണ്ണൂർ .വസ്തുവിൽപനക്കായി കരാർ എഴുതി 12 ലക്ഷം രൂപ കൈപറ്റിയ ശേഷം സ്ഥലമോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചിറക്കൽപള്ളിക്കുന്ന് സ്വദേശി ടി. പി.ഹുമയൂണിൻ്റെ പരാതിയിലാണ് കാപ്പാട് സ്വദേശി രാഗി (47) ക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. 2020 ഒക്ടോബർ 15ന് ആണ് വസ്തുവിൽപന പ്രകാരം കരാർ എഴുതുകയും പ്രതി 12 ലക്ഷം രൂപ പരാതിക്കാരനിൽ നിന്ന്കൈപറ്റുകയും ചെയ്തത്.പിന്നീട് സ്ഥലം റജിസ്റ്റർ ചെയ്തു കൊടുക്കുകയോ വാങ്ങിയ പണം തിരിച്ചു കൊടുക്കാതെ വഞ്ചിച്ചുവെന്നാണ് പരാതി.