ബാലനെ പീഡിപ്പിച്ച കേസ്:പ്രതിക്ക് തടവും പിഴയും

കണ്ണൂർ : പോക്സോ കേസിലെ പ്രതിക്ക് അഞ്ച് വർഷം തടവ്. കണ്ണൂർ ചേലേരി മുക്ക് കണിയാന്റവിടെ ഹൗസിൽ സിറാജുദ്ധീൻ (34) നെയാണ് ശിക്ഷിച്ചത്. കണ്ണൂർ കോട്ട കാണിച്ചു കൊടുക്കാമെന്നു വ്യാജേനെ 12 വയസ്സു ള്ള ബാലനെ ലൈംഗികമായി പീഡിപ്പിച്ച കേസിനാണ് ശിക്ഷ വിധിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ കണ്ണൂർ സിറ്റി എസ് ഐ ആയിരുന്ന കെ പി ശ്രീഹരിയാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. തലശ്ശേരി പോക്സോ കേസ് പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്.