അശരണർക്ക് താങ്ങും തണലുമായി പെരുമ്പിയൻസ് കൂട്ടായ്മ ഒമ്പതാം വർഷത്തിലേക്ക്..

പയ്യന്നൂർ:കഴിഞ്ഞ എട്ട് വർഷങ്ങളായി സമൂഹത്തിൽ വിവിധങ്ങളായ ജീവ കാരുണ്യ സാമൂഹിക പ്രവത്തനങ്ങളിലൂടെ നിറ സാന്നിദ്ധ്യമായ പെരുമ്പിയൻസ് കൂട്ടായ്മ ഒൻപതാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.
പെരുമ്പിയൻസിന്റെ 2023 – 24 വർഷത്തെ ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് പെരുമ്പിയൻസ് കൂട്ടായ്മയുടെ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് പെരുമ്പ ജമാഅത്ത് ഖതീബ് ജനാബ് അബ്ദുൾ കബീർ ബാഖവി ഉദ്ഘാടനം ചെയ്തു.
“അനേകം മനുഷ്യർ ഇതിനകം ഭൂമിയിൽ ജീവിച്ചു മരിച്ചിട്ടുണ്ട്. പക്ഷേ അവരിൽ തുച്ഛം പേരുടെ കൽപ്പാടുകൾ മാത്രമേ കാലം ബാക്കി വെച്ചിട്ടുള്ളൂ. പെരുമ്പിയൻസ് കൂട്ടായ്മ കഴിഞ്ഞ എട്ട് വർഷങ്ങൾ ചെയ്ത ഒത്തിരി നന്മകളുടെ വെളിച്ചം പെരുമ്പയിലും അതിന് പുറത്തുമുള്ള പ്രവർത്തനങ്ങളിലൂടെ ബാക്കിവെച്ചതായി നമുക്ക് കാണാൻ സാധിക്കും” എന്ന് അദ്ദേഹം പറഞ്ഞു.
പെരുമ്പിയൻസ് കൂട്ടായ്മ ചെയർമാൻ സി വി മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ ചടങ്ങിന് കെ സി അൻസാരി സ്വാഗതം പറഞ്ഞു.
പയ്യന്നൂരിലെ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ ‘ഹാജി എ അബ്ദുൽ അസീസ് ടെക്സ്റ്റൈൽസ്’പാർട്ണർ ജനാബ് സി വി ജാബിറും പയ്യന്നൂർ മാളിലെ ‘സിറ്റി വാക്ക് ഫുട്ട് വെയർ’ പാർട്ട്‌ണർ ജനാബ് ഖാലിദ് തയ്യിലും ആശംസാ പ്രസംഗങ്ങൾ നടത്തി.
കഴിഞ്ഞ വർഷങ്ങളായി നടത്തിവരുന്ന റമദാനോടനുബന്ധിച്ചുള്ള കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ജനാബ് സി.പി. അബ്ദുള്ള നിർവ്വഹിച്ചു.
ഏറ്റവും അർഹരായ 250 ലധികം കുടുംബങ്ങൾക്ക് 2000 രൂപയിലധികം വരുന്ന പല വ്യജ്ഞന സാധനങ്ങൾക്കൊപ്പം പെരുന്നാൾ പുടവുക്കുള്ള 1000 രൂപയുടെ ഹാജി എ അബ്ദുൾ അസീസ് ടെക്സ്റ്റൈൽസിന്റെയും 500 രൂപയുടെ സിറ്റി വാക് ഫൂട്ട് വേർസിന്റെ വൗച്ചറുകളും ഉൾപ്പെടെയുള്ളതാണ് പെരുമ്പിയസിന്റെ റമദാൻ കിറ്റ്. ഈദ് പുടവ വൗച്ചർ സി.വി. ജാബിർ എം മുജീബിന് നൽകിയും സിറ്റി വാക് ഫുട്ട് വേയർ വൗച്ചർ ഖാലിദ് തയ്യിൽ ഫാസിൽ സാലിക്ക് നൽകിയും തുടക്കം കുറിച്ചു.
വിത്യസ്ത മേഖലകളിൽ വിവിധങ്ങളായ പരിപാടികളാണ് പെരുമ്പിയൻസ് കൂട്ടായ്മ വരും വർഷങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ സി.വി. മുഹമദലി അറിയിച്ചു
‘പെരുമ്പിയൻസ് കൂട്ടായ്മ ട്രഷറർ ജനാബ് എൻ കെ സുൽഫിക്കർ അലി നന്ദി പറഞ്ഞു.