അറ്റകുറ്റപണി പയ്യന്നൂർ നഗരസഭാബൈപാസ് 22 മുതൽ മുതൽ അsച്ചിടും

എൽ.ഐ.സി ജംഗ്ഷൻ മുതൽ പെരുമ്പ വരെയുള്ള ബൈപ്പാസ് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ അടച്ചിടുന്നതുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങൾ അലോചിക്കുന്നതിനായാണ് യോഗം വിളിച്ചു ചേർത്തതെന്നും യോഗത്തിൽ ചെയർപേഴ്സൺ അറിയിച്ചു.

എൽ.ഐ.സി ജംഗ്ഷൻ മുതൽ പെരുമ്പ വരെയുള്ള ബൈപ്പാസ് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ 22-3 -22 ചൊവ്വാഴ്ച മുതൽ അടച്ചിടുന്നതിന് തീരുമാനിച്ചു.

പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന ബസുകൾ സി.ഐ.ടി.യു ഓഫീസ് – ടി.പി. സ്റ്റോർ റോഡ് വഴി പെരുമ്പയിൽ പ്രവേശിക്കണം.

കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ പഴയ ബസ്റ്റാന്റ് – പെരുമ്പ മെയിൻ റോഡ് വഴി പോകണം.

ചെറിയ വാഹനങ്ങൾ(ലൈറ്റ് വെഹിക്കിൾസ് ) മെയിൻ റോഡിൽ പ്രവേശിക്കാതെ പരമാവധി ഇടറോഡുകളുടെ സൗകര്യം ഉപയോഗപ്പെടുത്തണം.

സി.ഐ.ടി.യു ഓഫീസ് – സഹകരണ ആശുപത്രി റോഡുകളിൽ സ്വകാര്യ വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല.

സെന്റ്മേരിസ് സ്കൂൾ വാഹനങ്ങൾ വടക്കുഭാഗത്തുളള ഗേറ്റ് വഴി സ്കൂളിലേക്ക് പ്രവേശിക്കേണ്ടതാണ്.

ബൈപ്പാസ് റോഡ് അടച്ചിടുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ കാര്യക്ഷമമായി ഇടപെടുമെന്ന് പോലീസ് അധികാരി യോഗത്തിൽ അറിയിച്ചു.

യോഗത്തിൽ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പി.ബ്ല്യു. ഡി ഓഫീസേർസ്, പോലീസ്, ചേമ്പർ- വ്യാപാരി വ്യവസായി പ്രതിനിധികൾ, ബസ് – ഓട്ടോറിക്ഷ , ഹോട്ടൽ പ്രതിനിധികൾ , പൗരസമിതി പ്രതിനിധി, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: