200 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും പിടികൂടി.

ആലക്കോട് :വാറ്റുചാരായ കേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 200 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും പിടികൂടി.
റേഞ്ച് പ്രിവന്റീവ് ഓഫീസർ കെ. അഹമ്മദിൻ്റെ നേതൃത്വത്തിൽ പാത്തൻപാറ, നൂലിട്ടാമല , കരാമരം തട്ട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കരാമരംതട്ട് തോട്ടുചാലിൽ രഹസ്യമായി പ്രവർത്തിച്ചു വന്ന വൻ വാറ്റു കേന്ദ്രത്തിൽ നിന്നാണ് 200 ലിറ്റർ വാഷും നിരവധി വാറ്റുപകരണങ്ങളും കണ്ടെത്തിയത്. പ്രതിയെക്കുറിച്ച് വ്യകതമായ സൂചന ലഭിച്ചതിനാൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ഇതിന് മുമ്പും പ്രദേശത്ത് വെച്ച് നിരവധി തവണ വാഷ് കണ്ടെത്തിയ കേസ് നിലവിലുണ്ട് റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ തോമസ് ടി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ് പി.കെ, അരവിന്ദ് പി , ഷിബു സി.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മുനീറ എം എന്നിവരും ഉണ്ടായിരുന്നു.