പോക്സോ കേസിൽ ജയിലിൽ നിന്നിറങ്ങിയ പ്രതിയെ ആക്രമിച്ചു.

0

പയ്യന്നൂർ: പോക്സോ കേസിൽ ജയിലിൽ നിന്നിറങ്ങിയ പ്രതിയെ ഇരയുടെ പിതാവും സഹോദരനും ആക്രമിച്ചു.പെരിങ്ങോം കൊരങ്ങാട് സ്വദേശിയും ഗുഡ്സ് ഓട്ടോ ഡ്രൈവറുമായ മാടാളൻ റിയാസിനെ (37) യാണ് ആക്രമിച്ചത്.ഇന്നലെ വൈകുന്നേരം 5.30 മണിയോടെ കൊരങ്ങാട് വെച്ചാണ് ഇരയുടെ പിതാവും സഹോദരനും പ്രതിയുമായി വാക്കേറ്റത്തിനിടെ ആക്രമിച്ചത്.പരിക്കേറ്റ റിയാസിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാസിൻ്റെ ആക്രമത്തിൽ പരിക്കേറ്റ പോക്സോ കേസിലെ ഇരയുടെ പിതാവിനെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് പെരിങ്ങോം പോലീസ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴിയെടുക്കാൻ ശ്രമം തുടങ്ങി. കഴിഞ്ഞ വർഷം ജനുവരി ഏഴിനാണ് ഗുഡ്സ് ഓട്ടോ ഡ്രൈവറായ റിയാസ് വാഹനം റിപ്പയർ ചെയ്യാനെന്ന വ്യാജേന സ്പാനർ ചോദിച്ച്16 കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്.ഈ സമയം വീട്ടിൽ പെൺകുട്ടിയുടെ സഹോദരൻ ഉണ്ടായിരുന്നത് പ്രതി അറിഞ്ഞിരുന്നില്ല .തുടർന്ന്ഓടി രക്ഷപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിന്നീട് പോലീസ് പോക്സോ കേസിൽ അറസ്റ്റു ചെയ്ത് റിമാൻ്റ് ചെയ്തിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading