ഭാരത്, ഹിന്ദുസ്ഥാൻ പെട്രോളിയം സ്ഥാപനങ്ങളിലെ ലോറികൾ അനിശ്ചിതകാല സമരത്തിൽ, ഇന്ധന വിതരണം മുടങ്ങും

എറണാകുളത്തെ ഭാരത് പെട്രോളിയം- ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയും- എച്ച്പിസിഎൽ എന്നീ സ്ഥാപനങ്ങളിലെ ലോറികൾ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിൽ. 600 ഓളം ലോറികൾ ആണ് ഇന്ധന വിതരണം നടത്താതെ പണി മുടക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ധന വിതരണം നടത്തുന്നതിനാൽ സമരം പൊതുജനത്തെ ബാധിക്കില്ല.

13 ശതമാനം സർവിസ് ടാക്സ് നൽകാൻ നി‍ർബന്ധിതരായ സാഹചര്യത്തിലാണ് തീരുമാനം എന്ന് പെട്രോളിയം പ്രൊഡക്ട്സ് ട്രാൻ്സ്പോ‍ർടേഴ്സ് വെൽഫെയ‍ർ അസോസിയേഷൻ അറിയിച്ചു. കരാർ പ്രകാരം എണ്ണ കമ്പനികൾ ആണ് സർവിസ് ടാക്സ് നൽകേണ്ടത് എന്നാണ് സംഘടനയുടെ വാദം. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്നാണ് ലോറി ഉടമകളുടെ നിലപാട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: