കെ റെയില്‍ സമരം; മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് മാടപ്പള്ളിയിലെ 150 പേർക്കെതിരെ കേസ്

കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയില്‍ കെറെയില്‍ കല്ലിടലിന് എതിരെ നടന്ന സമരത്തില്‍ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് 150 പേര്‍ക്കെതിരെ കേസ്. വനിതാ സിവില്‍ പൊലീസ് ഓഫിസറുടെ കണ്ണില്‍ മണ്ണെണ്ണ വീണതായും കാഴ്ചയ്ക്കു തകരാറു പറ്റിയതായും പൊലീസ് പറയുന്നു.
തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ദിവ്യ മോളുടെ കണ്ണില്‍ മണ്ണെണ്ണ വീണു എന്നാണ് കേസ്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസ്. പൊലീസ് ബലപ്രയോഗത്തിനിരയായ റോസ്‍ലിന്‍ ഫിലിപ്പടക്കം കേസില്‍ പ്രതിയാണ്. ഇന്നു മുതല്‍ കോട്ടയം ജില്ലയില്‍ കല്ലിടലും സര്‍വേയും പുനരാരംഭിക്കും എന്നാണ് വിവരം. ചങ്ങനാശേരി മാടപ്പള്ളിയില്‍ കെറെയില്‍ സര്‍വേക്കല്ലിടാനെത്തിയ പോലീസ് സംഘവും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷം വലിയ വിവാദമായിരുന്നു. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങി പോകുന്ന സ്ഥിതി വരെ ഉണ്ടായി.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ മാടപ്പള്ളിയിലെത്തി പ്രതിഷേധക്കാരെ കണ്ട് പിന്തുണ അറിയിച്ചിരുന്നു. സ്ഥലത്ത് സ്ഥാപിച്ചിരുന്ന സര്‍വേ കല്ലുകള്‍ പിഴുത് മാറ്റിയവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കൂടാതെ കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിച്ചതിന് പൊലീസ് ബലപ്രയോഗത്തിനിരയായ റോസ്‍ലിന്‍ ഫിലിപ്പിന് നേരെയും കേസ് എടുത്തു. ഇതിന് പിന്നാലെയാണ് സമരത്തില്‍ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് കണ്ടലാലറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: