ഉളിക്കൽ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഇന്ന്

ഇരിട്ടി: ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഇന്ന് ഉളിക്കൽ ചോയിസ് ഓഡിറ്റോറിയയത്തിൽ നടക്കും. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി 21 ന് രാവിലെ 10 മണിക്ക് കലോത്സവം ഉദ്‌ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ആയിഷ ഇബ്രാഹീം അദ്ധ്യക്ഷത വഹിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഒ.വി. ഷാജു, അഷ്‌റഫ് പാലിശ്ശേരിയിൽ, ഇന്ദിരാ പിരുഷോത്തമൻ, ഗ്രാമദീപം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എൽസമ്മ ജോണി, മാത്യു ഐസക്, എബ്രഹാം കളത്തിനാൽ എന്നിവർ പ്രസംഗിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: