തലശേരിയിൽ വീട്ടുമുറ്റത്ത്‌ നിർത്തിയ ബൈക്കുകൾ കത്തിച്ചു

തലശ്ശേരി: തലശേരിക്കടുത്ത് കാവുംഭാഗം വാവാച്ചിമുക്കിൽ വീട്ടുമുറ്റത്ത്‌ നിർത്തിയ ബൈക്കുകളാണ് കത്തിച്ചത്. കരയത്തിൽ രവി, മകനും സിപിഎം ബ്രാഞ്ചംഗവുമായ കരയത്തിൽ റിജിൻ എന്നിവരുടെ ബൈക്കുകളാണ്‌ അഗ്നിക്കിരയാക്കിയത്‌.സംഭവത്തിന് പിന്നിൽ ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സി പി എം ആരോപിച്ചു. ഞായറാഴ്‌ച പുലർച്ചെ ഒരുമണിയോടെയാണ്‌ സംഭവം. ഇരുചക്രവാഹനങ്ങൾ പൂർണമായും കത്തി. പെട്രോൾ ടാങ്ക്‌ പൊട്ടിത്തെറിച്ചു. ബാത്ത്‌റൂമിന്റെ വാതിലിനും തീപിടിച്ചു. ബാത്ത്‌റൂമിനടുത്തുള്ള ഗ്യാസ്‌കുറ്റിയിലേക്ക്‌ തീപടരാതിരുന്നതിനാൽ വൻദുരന്തമാണ്‌ ഒഴിവായത്‌. ജനൽചില്ലുകളടക്കം പൊട്ടിത്തെറിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ എൽഡിഎഫിന്റെ ചുമരെഴുത്ത്‌ കരിഓയിൽ തേക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്‌തിരുന്നു. അക്രമമുണ്ടായ സ്ഥലം സിപിഎം ഏരിയസെക്രട്ടറി എം സി പവിത്രൻ സന്ദർശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: