രേഖകളില്ലാതെ കടത്തിയ ലക്ഷങ്ങളുടെ പടക്കം പിടികൂടി ; കണ്ണൂർ ചൊക്ലിയിൽ 2 പേർ അറസ്റ്റിൽ

കണ്ണൂർ: ചൊക്ലിയിൽ രേഖകളില്ലാതെ കടത്തിയ ലക്ഷങ്ങളുടെ പടക്കവുമായി 2 പേർ അറസ്റ്റിലായി. രാത്രി 9 മണിയോടെയാണ് ലോറിയിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന പടക്കങ്ങൾ ചൊക്ലി പൊലീസ് പിടികൂടിയത്.
സി.ഐ. സുഭാഷ് ബാബു,
എസ്.ഐ. അജേഷ്,
സിവിൽ പോലീസ് മാരായ സോജേഷ് ,സറോൺ, മുഹസിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ലോറിയിൽ ഉണ്ടായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി പൂക്കോത്ത് വച്ചാണ് ലോറി കസ്റ്റഡിയിൽ എടുത്തത്.