പ്രചാരണം നിരീക്ഷിക്കാന്‍ വീഡിയോ സംഘങ്ങള്‍ ചെലവ്നിരീക്ഷിക്കുന്നതിനായി ഓരാ മണ്ഡലത്തിലും മൂന്ന് വീതം ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍

സ്ഥാനാര്‍ഥികളുടെ പ്രചാരണം നിരീക്ഷിക്കാന്‍ വീഡിയോ സംഘങ്ങള്‍
സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി ഓരാ നിയോജക മണ്ഡലത്തിലും മൂന്ന് വീതം ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വ്വെയലന്‍സ് ടീം (എസ് എസ് ടി), വി എസ് ടി, വി വി ടി എന്നീ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാനാര്‍ഥികളുടെ പ്രചാരണവും അതിന് ചെലവിടുന്ന തുകയും നിരീക്ഷിക്കുന്നതിനായാണ് വി എസ് ടി (വീഡിയോ സര്‍വ്വെയലന്‍സ് ടീം), വി വി ടി (വീഡിയോ വ്യൂവിംഗ് ടീം) എന്നിവ ഓരോ മണ്ഡലത്തിലും പ്രവര്‍ത്തിക്കുന്നത്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ ഉള്‍പ്പെടുന്നതാണ് എസ് എസ് ടി. രേഖകളില്ലാതെയുള്ള പണം, നിയമാനുസൃതമല്ലാതെയുള്ള മദ്യം എന്നിവ ഉപയോഗിക്കുന്നത് നിരീക്ഷിക്കുന്നതിനായാണ് ടീമിനെ നിയോഗിച്ചിരിക്കുന്നത്.
ഓരോ നിയോജക മണ്ഡലങ്ങളിലെയും വിവിധ സ്ഥാനാര്‍ഥികളുടെ റാലികള്‍, പൊതു പരിപാടികള്‍, പ്രചാരണത്തിന് ഉപയോഗിക്കുന്ന പരസ്യങ്ങള്‍, ബാനറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന എല്ലാവിധ പ്രചാരണ സാമഗ്രികള്‍ക്കുമായി വിനിയോഗിക്കുന്ന ചെലവ് നിരീക്ഷിക്കുന്നതിനായാണ് വീഡിയോ സര്‍വ്വെയലന്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന്റെ എല്ലാ ചെലവും സ്ഥാനാര്‍ഥിയുടെ അക്കൗണ്ടിലാണ് രേഖപ്പെടുത്തുക. കൃത്യമായ കണക്ക് ലഭ്യമാക്കുന്നതിനായാണ് വി എസ് ടി ടീമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വീഡിയോഗ്രാഫര്‍ ഉള്‍പ്പെടുന്ന ടീം ദിവസേന മണ്ഡലത്തില്‍ നടക്കുന്ന പരിപാടികള്‍ ചിത്രീകരിച്ച് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വി വി ടിയ്ക്ക് കൈമാറും. ഓരോ മണ്ഡലങ്ങള്‍ക്ക് മൂന്ന് പേര്‍ വീതം 33 പേരാണ് വി വി ടിയിലുളളത്. ഇവര്‍ വീഡിയോ പൂര്‍ണമായും കണ്ട് പ്രചാരണത്തിനും പൊതുപരിപാടികള്‍ക്കുമായി ഉപയോഗിച്ച സാമഗ്രികളുടെയും മറ്റും ലിസ്റ്റ് തയ്യാറാക്കും. അക്കൗണ്ടിംഗ് ടീം ലിസ്റ്റ് പരിശോധിച്ച് ചെലവ് കണക്കാക്കും. ഓരോ മണ്ഡലങ്ങള്‍ക്കും രണ്ട് പേര്‍ വീതമാണ് അക്കൗണ്ടിംഗ് ടീമില്‍ പ്രവര്‍ത്തിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: