25 വർഷമായി മുങ്ങിനടന്ന പ്രതി ഓർക്കാട്ടേരിയിൽ പോലീസ് പിടിയിൽ


ഓർക്കാട്ടേരി : 25 വർഷമായി പോലീസിനെ കബളിപ്പിച്ച് മുങ്ങിനടന്ന പ്രതിയെ പിടികൂടി. തിരുവമ്പാടി സ്വദേശി വർക്കി (68)യാണ് എടച്ചേരി പോലീസിന്റെ പിടിയിലായത്.

1996-ൽ എ.കെ. ആന്റണി സർക്കാർ മദ്യം നിരോധിച്ച കാലത്ത് അനധികൃത മദ്യവിൽപ്പന നടത്തിയതിന് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കോടതി സ്വന്തം ജാമ്യത്തിൽവിട്ട ഇയാൾ പിന്നീട് മുങ്ങി. പുന്നക്കര എന്ന സ്ഥലപ്പേരിൽ കള്ള മേൽവിലാസമായിരുന്നു ഇയാൾ നൽകിയിരുന്നത്. ഇതുമായി സാമ്യമുള്ള സ്ഥലപ്പേരുകൾ കണ്ടെത്തി നിരീക്ഷിച്ച പോലീസ് പുന്നക്കൽ എന്ന സ്ഥലത്ത് വിദേശമദ്യവിൽപ്പന നടത്തുന്ന ആളുണ്ടെന്ന് കണ്ടെത്തി. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വർക്കിയാണെന്ന് തിരിച്ചറിഞ്ഞത്

.എടച്ചേരി സി.ഐ. വിനോദ് വലിയത്തൂർ, സി.പി.ഒ. ഗണേശൻ, എ.എസ്.ഐ. മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: