സ്വകാര്യ വാഹനങ്ങള്‍ തടയില്ല; വീടുകളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്നു പോലീസ്

0

തി​രു​വ​ന​ന്ത​പു​രം: അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ങ്ങു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ത​ട​യി​ല്ല. ജ​ന​താ ക​ര്‍​ഫ്യൂ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച പ​ക​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ത​ട​യ​ണ​മെ​ന്ന പ്ര​ത്യേ​ക നി​ര്‍​ദേ​ശ​മൊ​ന്നും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്നു അ​റി​യി​ച്ചു.

അവശ്യ സര്‍വീസുകള്‍ക്കും ഇതില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കും യാതൊരു തടസവുമുണ്ടാകില്ല. കൊറോണ വൈറസ് ബാധ തടയുന്നതിനായി പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച്‌ അത്യാവശ്യമില്ലാത്ത പരമാവധി ആളുകള്‍ നിരത്തിലിറങ്ങാതെ വീടുകളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്നു പോലീസ് അറിയിച്ചു.
ദീര്‍ഘദൂര ട്രെയിനുകള്‍ അടക്കമുള്ള പൊതുഗതാഗത സംവിധാനം ഞായറാഴ്ച നിശ്ചലമാകും. മെട്രോ സര്‍വീസ് നടത്തില്ല. കെഐസ്‌ആര്‍ടിസി സര്‍വീസുകളും നിര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading