ജനതാ കര്‍ഫ്യൂ; പെട്രോള്‍ പമ്പുകള്‍ നാളെ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: കൊറോണ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ജനതാ കർഫ്യൂ ആചരിക്കുന്നുണ്ടെങ്കിലും പെട്രോൾ പമ്പുകൾ തുറന്നു പ്രവർത്തിക്കുന്നതാണെന്ന് പമ്പ് ഉടമകൾ. ജനതാ കർഫ്യൂവിന്റെ ഭാഗമായി പമ്പുകൾ അടച്ചിടുമെന്ന് കേരള പെട്രോളിയം ട്രെഡേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നു. എന്നാൽ അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടിയാണ് തുറക്കുന്നതെന്നാണ് പമ്പ് ഉടമകൾ പറയുന്നത്.

അതേസമയം, ജനതാ കർഫ്യൂവുമായി ബന്ധപ്പെട്ട് വാഹനം നിരത്തിലിറക്കിയാൽ വാഹനം പിടിച്ചെടുക്കും, പമ്പുകൾ അടച്ചിടും തുടങ്ങിയ വ്യാജസന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനത്തിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

കൊറോണ പശ്ചാത്തലത്തിൽ വ്യാഴാഴ്ച രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തത്. ഞായറാഴ്ച രാവിലെ ഏഴ് മണി മുതൽ രത്രി ഒമ്പത് മണി വരെയാണ് ജനതാ കർഫ്യൂ.

അവശ്യ സർവീസുകളായ പോലീസ്, മാധ്യമങ്ങൾ, വൈദ്യസഹായം എന്നിവയെ ജനത കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനത കർഫ്യൂവിനോട് സംസ്ഥാന സർക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ രാജ്യം ഞായറാഴ്ച നിശ്ചലമാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: