കണ്ണൂർ ജില്ലയിലെ ടെക്‌സ്‌റ്റൈൽസ് & ഗാര്മെന്റ്സ് സ്ഥാപനങ്ങൾ നാളെ( മാർച്ച് 22) മുതൽ 31 വരെ അടച്ചിടും

കണ്ണൂർ : കോവിഡ് 19 വ്യാപനത്തിൽനിന്നും കേരളീയ സമൂഹത്തെ രക്ഷിക്കുന്നതിനും നിലവിലുള്ള ആശങ്കാജനകമായ സാഹചര്യത്തെ മറികടക്കുന്നതിനുമായി നാളെ മുതൽ (ഞായർ 22-03-2020) 2020 മാർച്ച് 31 വരെ കണ്ണൂർ ജില്ലയിലെ ടെക്‌സ്‌റ്റൈൽസ് & ഗാര്മെന്റ്സ് സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നതല്ല. കേരള ടെക്‌സ്‌റ്റൈൽസ് & ഗാര്മെന്റ്സ് ഡീലേർസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയാണ് അവധി പ്രഖ്യാപിച്ചത്.

ഈ ദിവസങ്ങൾ അവധിയായി കരുതി മുഴുവൻ ജനങ്ങളും ഇതുമായി സഹകരിക്കണമെന്ന് കണ്ണൂർ ജില്ലാ കമ്മറ്റി പ്രസിഡന്റ് പി.പി. അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറി കെ. രാമകൃഷ്ണൻ, ട്രഷറർ കെ.എം. അഷ്‌റഫ് എന്നിവർ സംയുക്തപ്രസ്താവനയിലൂടെ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: