കൊറോണ; ജനതാകർഫ്യു: ആൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻസ് അസോസിയേഷൻ അവധി പ്രഖ്യാപിച്ചു.

കണ്ണൂർ: ലോകത്തെ ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസ് വ്യാപനത്തിൽ നിന്നും സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാകർഫ്യു രാജ്യം ഏറ്റെടുത്ത സാഹചര്യത്തിൽ പ്രതിബദ്ധത കണക്കിലെടുത്ത് മാർച്ച് 23, 24, 25 തിങ്കൾ ചൊവ്വ ബുധൻ ദിവസങ്ങളിൽ ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർചൻറ്സ് അസോസിയേഷൻ അംഗങ്ങളുടെ കടകൾ അവധി ആയിരിക്കുമെന്ന് അറിയിച്ചു തുടർദിവസങ്ങളിലെ സാഹചര്യം അനുസരിച്ച് പിന്നീടുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും പ്രസിഡണ്ട് സ്കറിയാച്ചൻ കെ.എം, ജനറൽ സെക്രട്ടറി കൃഷ്ണദാസ് സി.വി, ട്രെഷറർ അബ്ദുൽ അസീസ്.എം.വി തുടങ്ങിയവർ അറിയിച്ചു.