അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണം: കണ്ണൂർ ജില്ലാ കലക്ടർ

കൊറോണ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ അനാവശ്യമായി വാങ്ങിക്കൂട്ടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് കര്‍ശനമായും ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നാട്ടില്‍ അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാകുമെന്ന ധാരണ തെറ്റാണ്.

ആവശ്യമുള്ള സാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ല.
അതേസമയം, കൊറോണ ഭീതിയുടെ മറവില്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ സാധനങ്ങള്‍ പൂഴ്ത്തിവച്ച് കൃത്രിമക്ഷാമമുണ്ടാക്കുകയും അമിത വില ഈടാക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കും.

വ്യാപാര സ്ഥാപനങ്ങള്‍ വലിയ ഓഫറുകള്‍ നല്‍കുന്നത് ആളുകള്‍ തടിച്ചുകൂടുന്ന സ്ഥിതിയുണ്ടാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതും പാടില്ലാത്തതാണ്. വ്യാപര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ആളുകള്‍ അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം. ബ്രേക്ക് ദി ചെയിന്‍ കാംപയിന്റെ ഭാഗമായുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കുകയും വേണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: