വാഹനം പിടിച്ചെടുക്കാൻ ഉത്തരവ്: റിപ്പോർട്ട് വ്യാജം

കണ്ണൂർ: ജനതാ കർഫ്യൂ ദിനമായ ഞായറാഴ്​ച നിരത്തിൽ ഇറങ്ങുന്ന വാഹനങ്ങൾ പൊലീസ്​ പിടിച്ചെടുക്കുമെന്ന വാർത്ത വ്യാജമാണെന്ന്​ ജില്ലാ പൊലീസ്​ മേധാവിയുടെ ഒഫീസ്​ അറിയിച്ചു. ഞായറാഴ്​ച നിരത്തിലിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുത്ത്​ പൊലീസ്​ സ്​റ്റേഷനിൽ സൂക്ഷിക്കാനും ഉടമകൾക്കെതിരെ കർശന നടപടി എടുക്കുവാനും ജില്ലാ പൊലീസ്​ മേധാവി ഉത്തരവിറക്കിയെന്ന സാമൂഹിക മാധ്യമങ്ങളിൽ സന്ദേശം പ്രചരിക്കുന്ന സാഹചര്യത്തിലാണ്​ പൊലീസ്​ ഇക്കാര്യം വിശദീകരിച്ചത്​. അതേസമയം, ജനതാ കർഫ്യൂവിനോട്​ എല്ലാവരും പൂർണ്ണമായും സഹകരിക്കണമെന്നും അത്യാവശ്യത്തിനല്ലാതെ റോഡിലിറങ്ങരുതെന്നും പൊലീസ്​ അഭ്യർഥിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: