അൻപതിലധികംപേർ പങ്കെടുക്കുന്ന വിവാഹങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകില്ല

കണ്ണൂർ: കൊറോണഭീതിയുടെ പശ്ചാത്തലത്തിൽ അൻപതിലധികംപേർ പങ്കെടുക്കുന്ന വിവാഹങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകനയോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ പോലീസും തദ്ദേശ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും നിരീക്ഷണം ശക്തമാക്കണം.

ഗൃഹപ്രവേശനം ഉൾപ്പെടെയുള്ള ചടങ്ങുകളിലും നിയന്ത്രണം ബാധകമാണ്. വൈറസിന്റെ സാമൂഹിക വ്യാപനത്തിനുള്ള സാധ്യത വർധിച്ചുവന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കാസർക്കോട്, മാഹി, മലപ്പുറം, കൂർഗ് എന്നിവിടങ്ങളിൽ കോവിഡ്-19 സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ഒട്ടേറെപ്പേർ ജില്ലയിലുണ്ട്. ഇവരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാതെ തരമില്ലെന്നും കളക്ടർ പറഞ്ഞു.

ഷോപ്പിങ്‌ മാളുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: