ഡെപ്യൂട്ടി മേയറെ പുറത്താക്കിയതോടെ മേയർക്കെതിരേയും അവിശ്വാസം വരുന്നു; കോർപ്പറേഷനിൽ വീണ്ടും ഭരണമാറ്റമുണ്ടാവുമോ?

കണ്ണൂർ: ഡെപ്യൂട്ടി മേയർക്കെിതിരേയുള്ള അവിശ്വാസപ്രമേയം വിജയിച്ച സാഹചര്യത്തിൽ മേയർ സുമാ ബാലകൃഷ്ണനെതിരേയും എൽ.ഡി.എഫ്. അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകും. 28 സീറ്റുകളുടെ പിൻബലത്തിൽ ഭരണം തിരിച്ചുപിടിക്കാമെന്നാണ് അവർ കരുതുന്നത്.

സുമാ ബാലകൃഷ്ണൻ മേയർ ആവുമ്പോൾ അടുത്ത ടേം മേയർ സ്ഥാനം ലീഗിന്‌ ‌നൽകുമെന്നായിരുന്നു ലീഗ്-കോൺഗ്രസ് ധാരണ. കഴിഞ്ഞ മാർച്ച് നാലിന് മേയർ സുമാ ബാലകൃഷ്ണന്റെ കാലാവധി പൂർത്തിയായതായും ധാരണപ്രകാരം ലീഗിന് സ്ഥനം വിട്ടുതരണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

കസാനക്കോട്ട് വാർഡ് പ്രതിനിധി സി.സീനത്തായിരുന്നു അവരുടെ സ്ഥനാർഥി. ഇനി മേയർ തിരഞ്ഞെടുപ്പ് നടന്നാൽ ഡെപ്യൂട്ടി മേയർക്കെതിരായ അവിശ്വാസത്തിന്റെ സ്ഥിതി ആവർത്തിക്കാനാണ് സാധ്യത. അതേസമയം വിപ്പ് ലംഘിച്ച ലീഗ് അംഗത്തെ അയോഗ്യനാക്കാനുള്ള ശ്രമമാണ് ലീഗ് നേതൃത്വം ഇനി നടപ്പാക്കുക.

സുമാ ബാലകൃഷ്ണനെതിരേ അവിശ്വാസപ്രമേയം എൽ.ഡി.എഫ്. കൊണ്ടുവന്നില്ലെങ്കിലും ലിഗിന്റെ സാധ്യത മങ്ങും. ലീഗിലെ ഒരംഗം കൂറുമാറി എൽ.ഡി.എഫിനൊപ്പം പോയ സ്ഥിതിയിൽ ലീഗിന് മേയർസ്ഥാനം ആവശ്യപ്പെടാനും പറ്റില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: