വ്യാപാരമാന്ദ്യത്തിൽ കച്ചവടക്കാർക്ക് തുണയായി കെട്ടിട ഉടമകൾ

പയ്യന്നൂർ: കൊറോണ വൈറസ് ഭീഷണിയും മറ്റ് പ്രശ്നങ്ങളുംമൂലമുള്ള മാന്ദ്യത്താൽ വീർപ്പുമുട്ടുന്ന വ്യാപാരികൾക്ക് തുണയായി കെട്ടിട ഉടമകൾ.
തങ്ങളുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് വാടക ഒഴിവാക്കിയാണ് കെട്ടിട ഉടമകൾ കച്ചവടക്കാർക്ക് സഹായമായത്.
കുഞ്ഞിമംഗലത്തെ പൊന്നൻ പ്രദീപിന്റെയും മമ്പലത്തെ രഞ്ജിത്ത് ബാബുവിന്റെയും ഉടമസ്ഥതയിലുള്ള പയ്യന്നൂർ പെരുമ്പയിലെ കെട്ടിടത്തിലെ നാലുവ്യാപാരികളുടെ വാടകയാണ് ഒഴിവാക്കിയത്.
സംസ്ഥാന സർക്കാർ രൂപംകൊടുത്ത ലോക കേരള സഭാംഗം, കേരള സംഗീത നാടക അക്കാദമി തെലങ്കാന കോ ഓർഡിനേറ്റർ, മലയാള മിഷൻ തെലങ്കാന സെക്രട്ടറി തുടങ്ങി നിരവധി സംഘടനകളിൽ പ്രവർത്തിച്ചുവരുന്നയാളാണ് പ്രദീപ്.
തളിപ്പറമ്പ്: ബിൽഡിങ് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നഗരത്തിലെ കെട്ടിട ഉടമകളിൽ പലരും കച്ചവടക്കാർക്ക് വാടകയിൽ ഇളവ് നൽകി. കെട്ടിടവാടകയിൽ മുഴുവൻതുകയോ പകുതി തുകയോ ഉടമകൾ ഇളവ് നൽകിയത്.
കോർട്ട് റോഡിലെ പ്രവാസിയുടെ കെട്ടിടമായ ദിഫ ടവറിലെ വ്യാപാരികൾക്ക് വാടകയിളവ് നൽകി. ഇതിനായി വ്യാപാരികളുടെ നേതൃത്വത്തിൽ കാമ്പയിൻ ആരംഭിച്ചതായി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.റിയാസ് പറഞ്ഞു.