ഖാദർ കമ്മറ്റി റിപ്പോർട്ടിനെതിരെ ജില്ലയിലെ ഹയർ സെക്കന്ററി അധ്യാപകർ കണ്ണൂർ ടൗണിൽ വൻ പ്രതിഷേധറാലിയും ഹയർ സെക്കന്ററി സംരക്ഷണ സദസ്സും സംഘടിപ്പിച്ചു.

ഹയർ സെക്കന്ററിയെ സംരക്ഷിക്കണം എന്ന മുദ്രാവാക്യം ഉയർത്തി കണ്ണൂരിൽ അധ്യാപകർ ശക്തി പ്രകടനം നടത്തി

കണ്ണൂർ: ഹയർ സെക്കന്ററിയെ ഇല്ലാതാക്കുന്ന ഖാദർ കമ്മറ്റി റിപ്പോർട്ടിനെതിരെ ജില്ലയിലെ ഹയർ സെക്കൻ ററി അധ്യാപകർ കണ്ണൂർ ടൗണിൽ വൻ പ്രതിഷേധറാലിയും ഹയർ സെക്കന്ററി സംരക്ഷണ സദസ്സും സംഘടിപ്പിച്ചു.

പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ ഹയർസെക്കൻഡറി മേഖലയെ തകർക്കാനുള്ള ഗൂഢ നീക്കങ്ങളുള്ള കാദർ കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളഞ്ഞ് ഹയർസെക്കൻഡറി മേഖലയുടെ കാര്യക്ഷമതയും ഗുണമേന്മയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്.

പഴയ ബസ് സ്റ്റാൻറ് പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ ആയിരത്തോളം അധ്യാപകർ പങ്കെടുത്തു.
റാലിക്ക് വിവിധ സംഘടനാ നേതാക്കളായ സി.കെ ഷക്കീർ, പ്രകാശൻ വെങ്ങലാട്ട്
സജീവ് ഒതയോത്ത്, പ്രദീഷ്, ഹനീഫ മട്ടന്നൂർ, , സി.ദീപക്, നൗഷാദ് പുതപ്പാറ, മുഹമ്മദ് കട്ടിൽ, പി.ഷമീർ എന്നിവർ നേതൃത്വം നൽകി.

കാൽടക്സ് ജംഗ്ഷനിൽ നടന്ന ഹയർ സെക്കന്ററി സംരക്ഷണ സദസ്സ്
എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ടി.കെ അശോകൻ അധ്യക്ഷതവഹിച്ചു.
വി.കെ അബ്ദുറഹിമാൻ, എ.സി മനോജ്, എം.പി വത്സല,കെ.സിജു, എ.കെ.അബ്ദുൾ ലത്തീഫ്, ഇ.അബ്ദുൾ സലാം, എം.എം ബെന്നി, മുഹമ്മദലി വിളക്കോട്ടൂർ എന്നിവർ സംസാരിച്ചു.
കെ.ഇസ്മായിൽ സ്വാഗതവും
എസ്.അജിത്കുമാർ നന്ദിയും പറഞ്ഞു
പടം. റാലി എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: