നാറാത്ത് പുളിയാങ്കോട് ദേവസ്ഥാനം പ്രതിഷ്ഠയും കളിയാട്ട മഹോത്സവവും

നാറാത്ത്: നാറാത്ത് പുളിയാങ്കോട് ദേവസ്ഥാനം പ്രതിഷ്ഠയും കളിയാട്ട മഹോത്സവവും തുടങ്ങി. വയനാട്ട് കുലവനും പുലിയൂര് കണ്ണനും പുതുതായി നിർമ്മിച്ച ക്ഷേത്രത്തിൽ പ്രതിഷ്ഠയും പരദേവതക്കുള്ള പീഠ പ്രതിഷ്ഠയും ക്ഷേത്രം തന്ത്രി ശ്രീ എടയത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും.

പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ബുധൻ വ്യാഴം ദിവസങ്ങളിലായി നടന്നു വരുന്നു.

വെള്ളിയാഴ്ച രാവിലെ ഗണപതി ഹോമത്തിന് ശേഷം ഉച്ചക്ക് 1.56 നും 4 മണിക്കുമിടയിലായി പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കും.തുടർന്ന് ഉച്ചപൂജക്ക് ശേഷം കർമ്മസമാപനം. പ്രസാദ സദ്യക്ക് ശേഷം വൈകുന്നേരം തായ്പര ദേവത, പുലിയൂര് കണ്ണൻ വയനാട്ട് കുലവൻ ദൈവങ്ങളുടെ തോറ്റവും വെള്ളാട്ടവും.

23 ന് ശനിയാഴ്ച പുലർച്ചെ പുലിയൂർ കണ്ണൻ വയനാട്ടുകുലവൻ ദൈവങ്ങളുടെ പുറപ്പാടിനെ തുടർന്ന് തായ് പരദേവതയുടെ
തിരുമുടി നിവരും.

ഉച്ചക്ക് ദൈവങ്ങളുടെ കൂടിയാട്ടത്തോടെ കളിയാട്ടം സമാപിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: