കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു) കല്ല്യാശേരി ബ്ലോക്ക് സമ്മേളനം ചെറുകുന്ന് പ്രസന്ന കലാ സമിതി ഓഡിറ്റോറിയത്തിൽ നടന്നു

0

ചെറുകുന്ന്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു) കല്ല്യാശേരി ബ്ലോക്ക് സമ്മേളനം ചെറുകുന്ന് പ്രസന്ന കലാ സമിതി ഓഡിറ്റോറിയത്തിൽ കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ വി രാമകൃഷ്ണൻ ഉൽഘാടനം ചെയ്തു.

ചടങ്ങിൽ പ്രസിഡണ്ട് സി ലക്ഷ്മിക്കുട്ടി ടീച്ചർ അദ്ധ്യക്ഷയായിരുന്നു.സെക്രട്ടറി എ വി പ്രഭാകരൻ സ്വാഗതം പറഞ്ഞു.
കെ ദാമോദരൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മാസിക അവാർഡ് വിതരണം ആർ ഗോപാലൻ മാസ്റ്റർ നിർവ്വഹിച്ചു.കെ വി കുഞ്ഞിരാമൻ മാസ്റ്റർ എം സരോജിനി ടീച്ചർ ഇ പി പത്മനാഭൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

തുടർന്നു നടന്ന സംയുക്ത കൗൺസിൽ യോഗം ജില്ലാ പ്രസിഡണ്ട് വി പി കൃഷ്ണ പൊതുവാൾ ഉൽഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി എവി പ്രഭാകരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ ദാമോദരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ഡി ഗോവിന്ദൻ മാസ്റ്റർ സ്വാഗതവും പി ശ്രീദേവി ടീച്ചർ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി കെ വി സുകുമാരൻ (പ്രസിഡണ്ട് )
ഡി ഗോവിന്ദൻ, പിശ്രീദേവി (വൈസ് പ്രസിഡണ്ട്)
എ വി പ്രഭാകരൻ (സെക്രട്ടറി) കെ ദാമോദരൻ മാസ്റ്റർ, ടി വി വനജാക്ഷി (ജോ: സെക്രട്ടറി) കെ ദാമോദരൻ (ട്രഷറർ) എന്നിവരെ സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading