തളിപ്പറമ്പ മുയ്യം തോടിന് സമീപം നിർമിച്ച വയോജന കേന്ദ്രത്തിനെതിരെ വിജിലൻസ് അന്വേഷണം.

തളിപ്പറമ്പ്: മുയ്യം തോടിന് സമീപം മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലത്ത് വയോജന വിശ്രമകേന്ദ്രം നിർമിച്ചതിനെതിരെ വിജിലൻസ് അന്വേഷണം ആരംദിച്ചു. അഞ്ച് ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന് പരമാവധി ഒന്നര ലക്ഷം രൂപ മാത്രമേ ചെലവ് വരികയുള്ളൂവെന്നും, 2016-17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടം ചെളി നിറഞ്ഞ് ഉപയോഗ ശൂന്യമായിരിക്കയാണെന്നും കാണിച്ച് ആന്റി കറപ്ഷൻ ആൻറ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് മുയ്യം സ്വദേശിയായ എ.വി.രവീന്ദ്രൻ നൽകിയ പരാതിയിലാണ് അഡി.ചീഫ് സെക്രട്ടറി കണ്ണൂർ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ഡിവൈഎസ്പി യോട് അന്വേഷിക്കാൻ ഉത്തരവിട്ടത് . അൻപത് വയോധികർക്ക് വേണ്ടി പണിതതായി കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് അവകാശപ്പെടുന്ന കെട്ടിടത്തിൽ 10 പേർക്ക് പോലും ഒരുമിച്ചിരിക്കാനാവില്ലെന്ന് പരാതിയിൽ പറയുന്നു. കെട്ടിടം നിർമ്മാണത്തിൽ നടന്ന ക്രമക്കേട് അന്വേഷിച്ച് നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: