തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവം സമാപിച്ചു

തളിപ്പറമ്പ്: തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവം സമാപിച്ചു. പൂന്തുരുത്തി തോടിന് സമീപത്ത് വെച്ച് കൃഷ്ണ ബലരാമൻ മാരുടെ ഭക്തി നിർഭരവും ദു:ഖ സാന്ദ്രവുമായ കൂടിപ്പിരിയൽ ചടങ്ങോടെ ഈ വർഷത്തെ ഉത്സവം സമാപിച്ചു.

കൂടിപ്പിരിയുന്നതിന് സാക്ഷ്യം വഹിക്കാൻ സ്ത്രീകൾ ഉൾപെടെയുള്ള
നിരവധി ഭക്തജനങ്ങൾ ക്ഷേത്ര പരിസരത്തും പൂന്തുരുത്തി തോടിനിരുവശത്തും എത്തിയിരുന്നു.

മലബാർ ദേവസ്വം ബോർഡ് കാസറഗോഡ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ
പി കെ വൃന്ദ ,തളിപ്പറമ്പ് ഇൻസ്പെക്ടർ എസ് ഉഷ എന്നിവർ മേൽനോട്ടം വഹിച്ചു. മാർച്ച് 7 തുടങ്ങി 14 ദിവസത്തെ ഉത്സവമാണ് ഇന്നലെ കൂടിപ്പിരിയലോടു കൂടി സമാപിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: