ഇരിട്ടി നഗരത്തിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ പതിപ്പിച്ച സംഭവം : വിപ്ലവജനകീയ മുന്നണി ജില്ലാ സിക്രട്ടറി അറസ്റ്റിൽ

ഇരിട്ടി : മാവോയിസ്റ്റ് അനുകൂല പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ വിപ്ലവ ജനകീയ മുന്നണി കണ്ണൂർ ജില്ലാ സെക്രട്ടറിഅറസ്റ്റിൽ . കീഴ്പ്പള്ളി സ്വദേശി ലുക്കുമാൻ പള്ളക്കണ്ടി (42) യെയാണ് ഇരിട്ടി ഡിവൈഎസ് സാജു.കെ.അബ്രഹാമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേരള പൊലിസിന്റെ കമാൻഡോ വിഭാഗമായ തണ്ടർബോൾട്ട് സേനയെ അപകീർത്തിപ്പെടുത്തുകയും ,സർക്കാർ വിരുദ്ധ പ്രവർത്തനം നടത്തുകയും ,മാവോയിസ്റ്റ് വിഭാഗത്തെ പിന്തുണച്ച് പ്രവർത്തിക്കുകയും ചെയ്തതായി കണ്ടെത്തിയതിനാൽ ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളതെന്ന് പൊലിസ് അറിയിച്ചു. ഇരിട്ടി ടൗൺ, ആറളം ഫാം, കേളകം, കീഴ്പ്പള്ളി, എടൂർ എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം പോസ്റ്ററുകൾ പതിച്ചത്. ലക്കിടി റിസോർട്ടിൽ പൊലിസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി.ജലീലിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക, രക്തദാഹികളായ തണ്ടർബോൾട്ട് ഭീകരസേനയെ പിരിച്ച് വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജലീലിന്റെ ഫോട്ടോ അടക്കമുള്ളതാണ് പോസ്റ്ററുകൾ . ലുകുമാൻ പൊലിസ് നിരീക്ഷണത്തിലായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി ലഭിച്ചിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: