ഹൃദയ ശസ്ത്രക്രിയക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന ചെമ്പിലോട് സ്വദേശിയായ രനീഷ് എന്ന ചെറുപ്പക്കാരനെ സഹായിക്കാമോ?

കണ്ണൂർ ജില്ലയിൽ ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ താമസിക്കുന്ന ഇന്ദിര രവീന്ദ്രൻ ദമ്പതികളുടെ മകൻ കെ.സി രനീഷിന് 32 വയസ്സ്. ജന്മനാ ഹൃദയവാൽവിന് തകരാറുണ്ടായിരുന്നു; 18 വർഷം മുമ്പ് മദ്രാസ് മെഡിക്കൽ മിഷനിൽ വെച്ച് ശസ്ത്രക്രിയ നടത്തി വാൽവ് മാറ്റി വെച്ചിരുന്നു. അന്ന് ഡോക്ടർമാർ 16 വർഷത്തെ ഗ്യാരന്റി പറഞ്ഞിരുന്നു. ഇപ്പോൾ ദേഹാസ്വാസ്ഥ്യം കാരണം പരിശോധന നടത്തിയപ്പോൾ ഉടൻ വാൾവ് മാറ്റിവെക്കണമെന്ന് നിർദ്ദേശിച്ചു.ശരീരം ഓരോ ദിവസവും ക്ഷീണിച്ചു കൊണ്ടിരിക്കുന്നു. മദാസിലെ സിംസ് (SRM Institue for Medical Science) ഹോസ്പിറ്റലിൽ Dr ബാഷിയുടെ നേതൃത്വത്തിൽ ഈ മാസം സർജറി നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
നിർധന കുടുംബമാണിത്. അമ്മ ഇന്ദിര കണയന്നൂർ സെൻട്രൽ അംഗൻവാടി ഹെൽപ്പറാണ്.അച്ഛൻ രവീന്ദ്രൻ 10 വർഷം മുമ്പ് ഒരപകടത്തിൽ പെട്ട് അരയ്ക്ക് താഴെ തളർന്നു് കിടപ്പിലാണ്.ഇന്ദിരയുടെ അംഗൻവാടി വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം; രനീഷിന്റെ സർജറിക്ക് 8 ലക്ഷം രൂപ ചെലവ് വരും മറ്റ് ചെലവുകൾ വേറെയും. പ്രസ്തുത തുക ജനകീയ കമ്മറ്റി രൂപീകരിച്ച് സുമനസ്സുകളിൽ നിന്നും പിരിച്ചെടുത്ത് ചികിത്സാ ചെലവ് നിർവ്വഹിക്കാൻ വേണ്ടി ശ്രീ’ കെ.കെ രാഗേഷ് MP മുഖ്യ രക്ഷാധികാരിയായും പി.കെ.ശ്രീമതി ടീച്ചർ MP , മുഖ്യമന്ത്രി പ്രതിനിധി പി.ബാലൻ , എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം.സി മോഹനൻ , ചെമ്പിലോട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.വി.ലക്ഷ്മി ,ഡോക്ടർ കെ.പി അബ്ദുൾ ഗഫൂർ എന്നിവർ രക്ഷാധികാരികളായി ഒരു ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കുന്നു. എല്ലാ ഉദാരമതികളുടെയും ധനസഹായം ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ സഹായം കനാറാബേങ്ക് ചക്കരക്കല്ല് ശാഖയിലെ 469810100 5438 A/c നമ്പറിൽ [IFS Code CNRB 0004698] നല്കണമെന്നും അഭ്യർത്ഥിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക്: ചെയർമാൻ
എം.വി അനിൽകുമാർ 
ph 9400329766

കൺവീനർ
എം.മുസ്തഫ മാസ്റ്റർ
ph: 9847694855

ട്രഷറർ
സി.സി.രമേശൻ


ബാസിഗർ വാട്ട്സപ്പ് ഗ്രൂപ്പ് രനീഷ്  ചികിത്സ ഫണ്ട്‌ വിജയിപ്പിക്കുവാൻ  വേണ്ടി  കിട്ടുന്ന തുക കളക്റ്റ്  ചെയ്യുന്നുണ്ട് എന്ന് ബാസിഗർ ഗ്രുപ്പ് അഡ്മിൻ മുജീബ് റഹ്മാൻ  പറഞ്ഞു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: