കൂത്തുപറമ്പ് നഗരത്തിൽ തീപ്പിടുത്തം

കൂത്തുപറമ്പ് : തലശേരി റോഡിലെ കടകളിൽ തീപിടിത്തം. ഇന്നു രാവിലെ 10നാണ് നഗരസഭ ഓഫിസിനു മുന്നിലെ മൊബൈൽ, അനാദി കടകളുടെ മുകളിൽ തീപിടിച്ചത്. പിന്നാലെ സമീപത്തെ ട്രാവൽസ്, മറ്റൊരു മൊബൈൽ ഷോപ്പ്, തുണിക്കട, ഹോട്ടൽ എന്നിവിടങ്ങളിലേക്കും തീ പടർന്നു. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.

കൂത്തുപറമ്പ് ഫയർ ഫോഴ്സിൽ നിന്നും രണ്ട് യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. പാനൂരിൽ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി. കൂത്തുപറമ്പ് പൊലീസിന്റെയും ഫയർ ഫോഴ്സിന്റെയും സഹായത്തോടെ കച്ചവടക്കാർ കടകളിലെ വസ്തുവകകൾ എടുത്ത് മാറ്റി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: