ബ്രൗൺഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ


പയ്യന്നൂർ :ലഹരി മരുന്നായ ബ്രൗൺഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളെ എക്സൈസ് സംഘം പിടികൂടി.പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ എസ്.കെ.അലംഗീർ (33), ഖാദിർ ആലം (21) എന്നിവരെയാണ് റേഞ്ച്
എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖിൻ്റെ നേതൃത്വത്തിൽ എക്സൈസ് സംഘംഅറസ്റ്റു ചെയ്തത്. കണ്ടോത്ത് പെരുമ്പഭാഗങ്ങളിൽ നടത്തിയ രാത്രി കാല പട്രോളിങ്ങിനിടയിലാണ് ഏഴ് ഗ്രാം ബ്രൗൺഷുഗറും 30 ഗ്രാം കഞ്ചാവുമായി ഇരുവരും എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും പ്രദേശത്തെ യുവാക്കൾക്കും ലഹരി മരുന്ന് വിതരണം ചെയുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവർ. രണ്ടാഴ്ച മുമ്പാണ് പെരുമ്പസ്വദേശികളായ രണ്ടു യുവാക്കളെ ചിറ്റാരി കൊവ്വൽതണൽ ഇക്കോ പാർക്കിൽ വെച്ച് മാരക മയക്കുമരുന്നായമെത്താം ഫിറ്റാമിനുമായി എക്സൈസ് സംഘം പിടികൂടിയത്.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ മനോജ് വി, സജിത്ത് കുമാർ പി.എം.കെ., ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ എ. പീതാംബരൻ , സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ്.കെ.ടി.എൻ, വിജിത്ത് ടി.വി, സനേഷ് പി.വി, ഡ്രൈവർ പ്രദീപൻഎന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: