10 ലിറ്റർ മദ്യവുമായി വില്പനക്കാരൻ പിടിയിൽ.

തളിപ്പറമ്പ്:ഓട്ടോയിൽ കടത്തുകയായിരുന്ന 10 ലിറ്റർ വിദേശമദ്യവുമായി വില്‌പനക്കാരൻ പിടിയിൽ. കുറേറ്യരിതലോറയിലെ ഇ.മാധവനെയാണ്
റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.വി. രാമചന്ദ്രനും സംഘവും പിടികൂടിയത്. കുപ്പം വൈരാംകോട്ടത്ത് വെച്ചാണ് കെ.എൽ.59.ഇ.1245 നമ്പർ കടത്തുകയായിരുന്ന പത്ത് ലിറ്റർ മദ്യവുമായി പ്രതി അറസ്റ്റിലായത്.
റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ കെ.പി.മധുസൂദനൻ, അസീസ്.എ, കമലാക്ഷൻ ടി വി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ രാജീവൻ.പി.കെ, മനോഹരൻ പി പി ,സിവിൽ എക്സൈസ് ഓഫീസർ റെനിൽ കൃഷ്ണൻ.പി. പി, എക്സൈസ് ഡ്രൈവർ സി.വി.അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.