ഒരു കിലോ നൂറു ഗ്രാം കഞ്ചാവുമായി കുടിയേറ്റ തൊഴിലാളി അറസ്റ്റിൽ

പയ്യന്നൂർ: എക്സൈസ് റെയ്ഡിൽ വൻ കഞ്ചാവു ശേഖരവുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികബീറുൾ മകൻ അസറഫുൾ (33) ആണ്
എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എൻ.വൈശാഖിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അറസ്റ്റിലായത്.പ്രതിയിൽ നിന്നും ഒരു കിലോ നൂറു ഗ്രാം കഞ്ചാവ് ശേഖരം എക്സൈസ് സംഘം പിടിച്ചെടുത്തു. അന്നൂർകാറമേൽഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കാറമേൽ സ്കൂൾ പരിസരത്തുനിന്നുമാണ് കഞ്ചാവ് ശേഖരവുമായി ഇയാൾ പിടിയിലായത്.റെയ്ഡിൽപ്രിവൻ്റീവ് ഓഫീസർമാരായ ശ്രീനിവാസൻ പി.വി., മനോജ് വി., സജിത്ത് കുമാർ പി.എം.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ടി.എൻ മനോജ് , വനിത സിവിൽ എക്സൈസ് ഓഫീസർ സുനിത എം.വി, എക്സൈസ് സ്ക്വാഡംഗങ്ങളായ സനലേഷ്.ടി, സുഹീഷ് കെ എന്നിവരും ഉണ്ടായിരുന്നു അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റു ചെയ്തു.