ഡ്യൂട്ടിക്കിടെഎസ് ഐ.യെ ആക്രമിച്ച 13 പേർക്കെതിരെ കേസ്

  കാഞ്ഞങ്ങാട്: കല്ലൂരാവിയിൽവാഹന പരിശോധനക്കിടെ എസ്‌ഐ യെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം പോലീസ് ജീപ്പിന്റെ ചാവി ഊരിയെടുക്കുകയും ജീപ്പിന് കേട്പാട് വരുത്തുകയും ചെയ്തു.
ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ എസ്.ഐ ബാവ അക്കരക്കാരനാണ് ഗുണ്ടാസംഘത്തിൻ്റെ അക്രമത്തിനിരയായത്. ഇന്നലെ രാത്രിയോടെ കല്ലൂരാവി സി.എച്ച് സൗധത്തിന് മുന്നിലായിരുന്നു അക്രമം നടന്നത്.വാഹന പരിശോധനക്കിടെ പോലീസുമായി ഒരു സംഘം പോലീസ് ജീപ്പ് വളഞ്ഞ് എസ്.ഐയുടെ കൈ പിടിച്ച് തിരിക്കുകയും ജീപ്പ് തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ എസ്.ഐയും സീനിയർ സിവിൽ പോലീസ് ഓഫീസർ മധുസൂദനനും ഡ്രൈവര്‍ അജയനും മാത്രമേ വാഹനത്തിൽഉണ്ടായിരുന്നുള്ളൂ. പോലീസിനെ അക്രമിക്കുന്നതറിഞ്ഞ് കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. വാഹന പരിശോധനക്കിടയില്‍ അമിത വേഗതയില്‍ വരികയായിരുന്ന ബൈക്ക് തടഞ്ഞ് നിര്‍ത്തി പരിശോധിക്കുമ്പോള്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് ബൈക്ക് കസ്റ്റഡിയിലെടക്കാന്‍ ശ്രമിക്കുമ്പോഴാണ് അക്രമമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന കല്ലൂരാവിലെ ഷമീമാണ് (45) എസ്.ഐ യെ കയ്യേറ്റം ചെയ്തത്. ബൈക്കിന്റെ ഉടമ മുഹമ്മദ്(45), സുഹൃത്ത് നൗഫല്‍ (39) തുടങ്ങി കണ്ടാലറിയാവുന്ന മറ്റ് പത്തോളം പേരാണ് അക്രമം നടത്തിയത്.. ഇതിനിടയില്‍ ഷെമീം എസ്.ഐ ബാവ അക്കരക്കാരന്റെ കൈ പിടിച്ച് ഒടിക്കുകയായിരുന്നു. കൂടുതല്‍ പോലീസ് എത്തിയശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമായത്. അപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ എസ്.ഐ ബാവ അക്കരക്കാരനെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷക്ക് വിധേയനാക്കി. പോലീസിന്റെ ഔദ്യോഗ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും പോലീസ് ജീപ്പ് കേടുപാട് വരുത്തിയതിനും ഷെമീം, മുഹമ്മദ്, നൗഫല്‍ തുടങ്ങി കണ്ടാലറിയാവുന്ന 10 ഓളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: