തലശേരിയിൽ സി.പി.എം. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; ഹർത്താൽ

തലശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സി.പി.എം. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയാണ് ഹരിദാസിന് വെട്ടേറ്റത്. മല്‍സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമണം. കൊലപാതകം നടത്തിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകരെന്ന് സിപിഎം ആരോപിച്ചു. ഒരാഴ്ച മുന്‍പ് പുന്നോലില്‍ സി.പി.എം–ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. കൊലപാതകത്തെത്തുടര്‍ന്ന് തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
“