ശ്രീകണ്ഠപുരത്ത് വൻ പാൻമസാലവേട്ട ; രണ്ട് വ്യാപാരികൾ അറസ്റ്റിൽ

ശ്രീകണ്ഠപുരം : കണിയാർ വയലിലും ഐച്ചേരിയിലും ശ്രീകണ്ഠപുരം എസ് . ഐ : എം . പി . ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിരോധിത പാൻ ഉൽപ്പന്നങ്ങളുമായി രണ്ട് വ്യാപാരികൾ അറസ്റ്റിൽ . കണിയാർ വയലിലെ മലബാർ മാർജിൻ ഫീ സൂപ്പർ മാർക്കറ്റ് നടത്തിപ്പുകാരൻ കൊട്ടൂർ വയലിലെ ഞാറ്റിയാൽ പുതിയപുരയിൽ അബൂബക്കർ ( 36 ) , ഐച്ചേരിയിലെ – ഹോട്ടൽ നടത്തിപ്പുകാരൻ പുതിയ പുര യിൽ മൊയ്തീൻ ( 56 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . ഏറെക്കാലമായി കടകളിൽ പാൻ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തി ഇരുവരെയും അറസ്റ്റ് ചെയ്തത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: