ഹസനാത്ത് വാര്‍ഷിക പ്രഭാഷണത്തിന് പരിസമാപ്തി

0

കണ്ണാടിപ്പറമ്പ്: ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സിനു കീഴില്‍ ഒരാഴ്ച്ചക്കാലമായി നടന്നുവന്ന ഏഴാമത് ഹസനാത്ത് വാര്‍ഷിക പ്രഭാഷണത്തിന് ഭക്തിനിര്‍ഭരമായ പരിസമാപ്തി. ആത്മീയാനുഭൂതിയുടെ തേജസും ദീനി വിജ്ഞാനത്തിന്റെ നിറവെളിച്ചവും പകര്‍ന്ന ഹസനാത്ത് പ്രഭാഷണം വിശ്വാസി ഹൃദയങ്ങള്‍ക്ക് ആത്മ സംസ്‌കരണത്തിന്റെ തെളിച്ചം കാണിച്ചാണ് പര്യവസാനിച്ചത്.

കോളജ് പ്രിന്‍സിപ്പല്‍ സയ്യിദ് അലി ഹാശിം ബാഅലവി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി ശൈഖുനാ പിപി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് അധ്യക്ഷത വഹിച്ചു. ആയിരങ്ങള്‍ പങ്കെടുത്ത സ്വലാത്ത് വാര്‍ഷിക പ്രാര്‍ത്ഥനാ സദസ്സിന് മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. അന്‍വര്‍ ഹുദവി പുല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.

അനസ് ഹുദവി, ഹാഫിള് അബ്ദുല്ല ഫൈസി, ഫാല്‍ക്കണ്‍ മുഹമ്മദ് ഹാജി, അബൂബക്കര്‍ ഹാജി ബ്ലാത്തുര്‍, ഡോ മുഹമ്മദ് റാഫി എളമ്പാറ, കെവി മുഹമ്മദ് കുഞ്ഞി ഹാജി, ശരീഫ് ബാഖവി പാപ്പിനിശ്ശേരി, ബൈത്തു എപി, ജമാല്‍ പി പി കമ്പില്‍, അബ്ദുസമദ് വിപി നുഞ്ഞേരി, ഡോ. മുഹമ്മദ് കുഞ്ഞി, സികെ റജീഫ്, സാലം ഹാജി മൗവ്വഞ്ചേരി, സ്വദഖത്തുല്ല മൗലവി, കെ മുഹമ്മദ് പാട്ടയം, മുജീബുറഹ്മാന്‍ പി പി, സികെ സുബൈര്‍ ഹാജി, ഒപി മൂസാന്‍ കുട്ടി ഹാജി, അബിദുല്ല ബനിയാസ്, ടി വി മുഹമ്മദലി ഹാജി, വിഎ മുഹമ്മദ് കുഞ്ഞി, ഹംസ മാസ്റ്റര്‍ മയ്യില്‍, സൂപ്പി ഹാജി നുഞ്ഞേരി, എംകെ മൊയ്തു ഹാജി, പിപി മൊയ്തീന്‍ കമ്പില്‍, ജാസിര്‍ മലബാര്‍ ഗോള്‍ഡ്, സത്താര്‍ ഹാജി, അഹ്മദ് മൗലവി ടി വി, ഹൈദരലി ഹുദവി, മുബാറക് ഹുദവി സംബന്ധിച്ചു. കെ.എന്‍ മുസ്തഫ സ്വാഗതവും എന്‍.എന്‍ ശരീഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading