എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന യു.ഡി.എഫ് പഞ്ചായത്തംഗവും യൂത്ത് കോൺഗ്ഗ്രസ് നേതാവും പിടിയിൽ

എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന സംഘത്തിലെ പ്രധാനികളായ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിലായി..കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് പ്രതികൾ കൈപ്പറ്റുന്നത്.അറസ്റ്റിലായ അനൂപ് യു.ഡി.എഫ് പഞ്ചായത്തംഗവും പ്രിയദർശൻ പയ്യന്നൂർ കോളേജിലെ മുൻ കെ.എസ്.യു ഭാരവാഹിയും യൂത്ത് കോൺഗ്രസ് നേതാവുമാണ്.. സാധാരണക്കാരായ യുവാക്കളെ ജോലി നൽകാമെന്ന് പറഞ്ഞ് ബന്ധപ്പെടുകയും മന്ത്രി ഓഫീസുകളിലടക്കം ഉന്നതരുമായി തങ്ങൾക്ക് ബന്ധമുണ്ടെന്ന് വിശ്വസിപ്പിക്കുകയുമാണ് ഇവരുടെ രീതി..കാസർഗോഡ് എം.പി രാജ് മോഹൻ ഉണ്ണിത്താനുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് പിടിയിലായവർ.കണ്ണൂർ എയർപോർട്ടിൽ ജോലി ചെയ്യുന്ന പലരും തങ്ങൾ മുഖാന്തരം ജോലിക്ക് കയറിവരാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ പണം ആവശ്യപ്പെടുന്നത്.കഴിഞ്ഞ ദിവസം ഇങ്ങനെ പണം ആവശ്യപ്പെട്ടതിൽ സംശയം തോന്നിയ ഒരു യുവാവ് പയ്യന്നൂരിലെ DYFI നേതാക്കളെ വിവരം അറിയിക്കുകയും അവർ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ ശ്രീജിത്ത്‌ കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂരിൽ വച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇതിന്ന് മുൻപും സമാനമായ തട്ടിപ്പ് വഴി ഇവർ ലക്ഷങ്ങൾ കൈക്കലാക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: