പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ തളിപ്പറമ്പിൽ രണ്ടുപേർ പിടിയിൽ

തളിപ്പറമ്പ്: പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പോക്സോ നിയമപ്രകാരം അറസ്റ്റില്‍.

തളിപ്പറമ്പ് മാര്‍ക്കറ്റില്‍ മല്‍സ്യകച്ചവടം നടത്തുന്ന റസാക്ക്, തളിപ്പറമ്പില്‍ ഉന്തുവണ്ടിയില്‍ പഴക്കച്ചവടം നടത്തുന്ന ജബ്ബാര്‍ എന്നിവരാണ് തളിപ്പറമ്പ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 27 ന് രാത്രി എട്ടിന് സുഖമില്ലാത്ത മാതാവിനെ ആശുപത്രിയിലെത്തിച്ച് മടങ്ങവെ റസാക്ക് നിര്‍ബന്ധിപ്പിച്ച് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കുകയും പണം കൊടുത്ത് പ്രലോഭിപ്പിക്കുകയും ചെയ്തുവെന്നും പഴക്കച്ചവടക്കാനായ ജബ്ബാര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നു.

ഇരുവരെയും ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് വൈകുന്നേരം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: