മെരുവമ്പായി എംയുപി സ്കൂൾ കെട്ടിടോദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

കൂത്തുപറമ്പ് : മെരുവമ്പായി എംയുപി സ്കൂളിൽ പുതുതായി നിർമി ച്ചകെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും . മന്ത്രി ഇ . പി . ജയരാജൻ അധ്യ ക്ഷത വഹിക്കും . അബ്ദുള്ള മാസ്റ്റർ , ഹുസൈൻ മാസ്റ്റർ എന്നിവരുടെ സ്മരണയ്ക്കായാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മൂന്ന് നില കെട്ടിടം നിർമിച്ചിരിക്കുന്നത് . ഉദ്ഘാടന ചടങ്ങിൽ – കെ . സുധാകരൻ എം . പി . വിശിഷ്ടാതിഥിയാകും . സ്കൂളിൽ നിർമി ച്ച ലിഫ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ . വി . സുമേഷും ഭക്ഷണ ശാല കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ . അശോകനും കംപ്യൂട്ടർ ലാബ് ഡിഡിഇ ടി . പി . നിർലാ ദേവിയും ഉദ്ഘാടനം ചെയ്യും . വിരമിക്കുന്ന അധ്യാപകരെയും പൂർവ അധ്യാപകരെയും ച ടങ്ങിൽ ആദരിക്കുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു . പ്രതസമ്മേളനത്തിൽ എം . മനോജ് , ഒ . ഗംഗാധരൻ , സി . കെ . അ ഷറഫ് , സി . കെ . നൗഫൽ , ഷഫീക് തോട്ടോൻ , അബൂബക്കർ സിദ്ധി ഖ് , സി . അബ്ദുൾ സമദ് എന്നിവർ പങ്കെടുത്തു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: