അഭിഭാഷകന്റെ വീട്ടിലെ കവർച്ച;മോഷ്ടാവ് പിടിയിൽ
തളിപ്പറമ്പ്: അഭിഭാഷകന്റെ വീട്ടില്‍ മോഷണം നടത്തി രണ്ട് പവന് സ്വര്‍ണ്ണവളകളും 7000 രൂപയും കവര്‍ച്ച ചെയ്ത സംഭവത്തിൽ മോഷ്ടാവ് അറസ്റ്റിൽ. പട്ടുവം കാവുങ്കലിലെ ഓൾ നിടിയൻ ബിജു ഡേവിഡ്(45) ആണ് പിടിയിലായത്. കാഞ്ഞിരങ്ങാട്ടെ അഭിഭാഷകൻ പി.അശോകന്റെ വീട്ടിൽ ഈ മാസം 8 നാണ് കവര്‍ച്ച നടന്നത്.
കഴിഞ്ഞ അഞ്ചിന് അശോകനും കുടുംബവും വീട് പൂട്ടി പുറത്തുപോയിരുന്നു. തിരിച്ചു വന്ന ശേഷം മുകള്‍ നിലയിലുള്ള മേശ പരിശോധിച്ചപ്പോഴാണ് രണ്ട് ഓരോ പവന് തൂക്കമുള്ള വളകളും കവറിലിട്ട് സൂക്ഷിച്ച പണവും മോഷണം പോയതായി കണ്ടത്. അശോകൻ്റ വീട്ടിൽ ജോലി ചെയ്തിരുന്ന ബിജുവിനെ രണ്ട് മാസം കൊണ്ട് പറഞ്ഞു വിട്ടിരുന്നു.