വാഹനങ്ങളിലെ കൂളിങ് ഫിലിം, കര്‍ട്ടണ്‍ പരിശോധന നിര്‍ത്തിവച്ചു

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്ക്രീൻ തത്കാലത്തേക്ക് പിൻവലിച്ചു. വാഹനങ്ങളിലെ കൂളിങ് ഫിലിം, കർട്ടൺ എന്നിവ പരിശോധിക്കുന്നതാണ് നിർത്തിവച്ചത്. ഗതാഗത കമ്മീഷണറുടേതാണ് ഉത്തരവ്.

വാഹന ഉടമകൾ നിയമം പാലിക്കണമെന്ന് ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടു.

വാഹനങ്ങളുടെ ഗ്ലാസുകളിൽ നിയമാനുസൃതമല്ലാതെ കൂളിങ് പേപ്പറുകൾ പതിക്കുന്നതും കർട്ടനുകൾ ഉപയോഗിക്കുന്നതും തടയാൻ മോട്ടോർ വാഹനവകുപ്പ് ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്. സുപ്രീംകോടതി ഇവയുടെ ഉപയോഗം നിരോധിച്ചിരുന്നു.

ഗ്ലാസുകളിൽ സ്റ്റിക്കറുകളും പതിക്കാൻ പാടില്ല. കാറുകളിൽ ഫാക്ടറി നിർമിത ടിന്റഡ് ഗ്ലാസ് മാത്രമായിരുന്നു അനുവദനീയം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: