മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഭര്‍തൃമതി മരിച്ചു

പരിയാരം: കുടുംബ വഴക്കിനെ തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഭര്‍തൃമതി മരിച്ചു. കാഞ്ഞങ്ങാട് പാണത്തൂര്‍ കുണ്ടുപ്പള്ളിയിലെ കെ.ഓമന (32) ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയ്ക്കിടെ ഇന്ന് പുലര്‍ച്ചെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരണം.

ഇക്കഴിഞ്ഞ 14ന് രാത്രി ഭര്‍ത്താവ് രാജേന്ദ്രനുമായുണ്ടായ വഴക്കിനിടെ തുടര്‍ന്നാണ് യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് ഗുരുതരവാസ്ഥയിലായതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കുകയായിരുന്നു.

തൊഴിലുറപ്പ് തൊഴിലാളിയായ ഓമന കൃഷ്ണനായിക്കിന്റെയും അമ്മിണി ബായിയുടെയും മകളാണ്. മക്കള്‍: അഞ്ജന, രഞ്ജന്‍. സഹോദരങ്ങള്‍: സുരേഷ്, പരേതനായ സുരേന്ദ്രന്‍. രാജപുരം പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: