എട്ട് മലയാളി വിനോദ സ‌ഞ്ചാരികളെ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എട്ട് മലയാളി വിനോദ സ‌ഞ്ചാരികളെ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചെങ്കുട്ടുകോണം സ്വദേശികളാണ് മരിച്ചത്. ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമീക നിഗമനം. ദമനിലെ ഹോട്ടല്‍ മുറിയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രവീണ്‍ കുമാര്‍(39)​ ശരണ്യ(34)​ രഞ്ജിത്ത് കുമാര്‍(39)​ ഇന്ദു രഞ്ജിത്ത്(34)​ വൈഷ്ണവ് രഞ്ജിത്ത്(2)​ ശ്രീനന്ദ(9)​ അഭിനവ് സൂര്യ(9)​ അഭി നായര്‍(7)​ എന്നിവരണ് മരിച്ചത്.കാഠ്മണ്ഡുവില്‍ നിന്നും 56 കിലോമീറ്റര്‍ അകലെയാണ് റിസോര്‍ട്ട്. റിസോര്‍ട്ടില്‍ നിന്നും ഹെലികോപ്ററര്‍ വഴിയാണ് ഇവരെ ഹോസ്പിറ്റലിലെത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരിച്ചു എന്നാണ് കരുതപ്പെടുന്നത്. തണുപ്പകറ്റാന്‍ ഉപയോഗിച്ച മുറിയിലെ ഗ്യാസ് ഹീറ്ററിന്റെ തകരാറാണ് മരണകാരണം എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഹോട്ടലിലെത്തി മരിച്ചവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: