ഓടക്കാലി പള്ളിയില്‍ ഓര്‍ത്തഡോക്സ് – യാക്കോബായ സംഘര്‍ഷം

ഓടക്കാലി സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളെ യാക്കോബായ വിശ്വാസികള്‍ തടഞ്ഞു. കോടതി വിധി നടപ്പാക്കാന്‍ പൊലീസ് അകമ്ബടിയോടെയാണ് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ എത്തിയത്. യാക്കോബ വിശ്വാസികള്‍ പള്ളിയുടെ ഗേറ്റ് താഴിട്ട് പൂട്ടിയതിനാല്‍ പള്ളിമുറ്റത്തേക്ക് പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് പൂട്ട്പൊളിച്ചാണ് പൊലീസ് അകത്ത് കയറിയത്.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേരാണ് കോടതി വിധി നടപ്പാക്കാനായി പള്ളിയിലേക്ക് എത്തിയത്. കോടതി വിധി നടപ്പാക്കാനുള്ള കാലാവധി നാളെ അവസാനിക്കും. ബലപ്രയോഗത്തിലൂടെ അകത്ത് പ്രവേശിക്കാന്‍ പൊലീസും ഓര്‍ത്തഡോക്സ് വിശ്വാസികളും ശ്രമിച്ചത് യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണമായി. പള്ളി ഏറ്റെടുക്കാനുള്ള നീക്കം വീണ്ടും തടസപ്പെട്ടതോടെ പൊലീസ് പ്രതിരോധത്തിലായരിക്കുകയാണ്. തടയാനെത്തിയവരെ പിടിച്ചു മാറ്റി അകത്തു കടക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ആളുകള്‍ എത്തിയതോടെ പൊലീസിനു പിന്‍മാറേണ്ടി വന്നു. സമാധാന പരമായി പ്രശ്നങ്ങള്‍ പരിഹരിക്കാനായി പൊലീസ് വൈദികരുമായി കൂടിക്കാഴച നടത്തുകയാണ്.യാക്കോബായ വിശ്വാസികള്‍ ശക്തമായ പ്രതിരോധമാണ് പള്ളിക്ക് മുന്നില്‍ തീര്‍ത്തിരിക്കുന്നത്. താഴ് പൊളിക്കുന്നതിന് മുമ്ബ് മതില്‍ ചാടി അകത്ത് കടക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും വിശ്വാസികള്‍ ശക്തമായി പ്രതിരോധിച്ചതോടെ പിന്മാറുകയായിരുന്നു. എന്നാല്‍ കോടതി വിധി നടപ്പാക്കാതെ പിന്മാറില്ല എന്ന നിലപാടിലാണ് പൊലീസ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: